Advertisment

കസ്‌തൂരിരംഗന്‍: അന്തിമ വിജ്ഞാപം വരാത്തത്‌ സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമെന്ന്‌ കോണ്‍ഗ്രസ്സ്‌

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അന്തിമവിജ്ഞാപനത്തിനു പകരം കട്‌ വിജ്ഞാപനം പുതുക്കി കൊണ്ടുള്ള തീരുമാനം സര്‍ക്കാരിന്റെ അലംഭാവം മൂലമാണെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍.

Advertisment

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും 123 വില്ലേജുകളില്‍ ഏറ്റവും കൂടുതല്‍ വില്ലേജുകള്‍, 47 വില്ലേജുകള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്റംഗം എന്ന നിലയില്‍ ഇടുക്കി എം.പി.യും ജില്ലയിലെ ജനങ്ങളോട്‌ മാപ്പു പറയണം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ പ്രകാരം 2014 മാര്‍ച്ച്‌ 10-ന്‌ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരട്‌ വിജ്ഞാപനപ്രകാരമുള്ള ഇളവുകളാണ്‌ ഈ വിഷയത്തില്‍ കര്‍ഷകര്‍ക്ക്‌ ആശ്വാസം നല്‍കുന്നത്‌.

ഇതില്‍ നിന്നും ലവലേശം മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല. അന്തിമവിജ്ഞാപനം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച്‌ നാളെ (08.12.2018) ഇടുക്കി ജില്ലയില്‍ കരിദിനം ആചരിക്കും. ഡിസംബര്‍ 9-ന്‌ നിയോജകമണ്‌ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും.

അന്തിമ വിജ്ഞാപനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ പരിപാടികള്‍ക്ക്‌ ഡിസംബര്‍ 13 രാവിലെ 11-ന്‌ ഇടുക്കി ഡി സി സി യില്‍ ചേരുന്ന നേതൃയോഗം രൂപം നല്‍കും.

ഇക്കാര്യത്തില്‍ യു പി എ, യു ഡി എഫ്‌ സര്‍ക്കാരുകളുടെ കാലത്ത്‌ സമര-ഹര്‍ത്താല്‍ പരമ്പരകള്‍ നടത്തിയ ഹൈറേഞ്ച്‌ സംരക്ഷണ സമിതി ഇനിയെങ്കിലും പിരിച്ചുവിട്ട്‌ കോണ്‍ഗ്രസ്സും യു ഡി എഫും നടത്തുന്ന സമരങ്ങളുടെ കൂടെ ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment