Advertisment

തൊടുപുഴയില്‍ ശനിയാഴ്‌ച വോട്ടുവണ്ടി എത്തുന്നു

author-image
സാബു മാത്യു
New Update

തൊടുപുഴ:  വരുന്ന ലോക്‌സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട്‌ എല്ലാ വോട്ടര്‍മാരെയും കൊണ്ട്‌ വോട്ട്‌ ചെയ്യിക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ്‌ പ്രകാരം ഇടുക്കി ജില്ലാ കളക്‌ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വീപ്പ്‌ (എസ്‌.വി.ഇ.ഇ.പി) വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്‌ച (30.03.2019) വൈകിട്ട്‌ 5-ന്‌ തൊടുപുഴ മുനിസിപ്പല്‍ മൈതാനത്ത്‌ ജനങ്ങള്‍ക്ക്‌ വോട്ടു ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കി വോട്ടുവണ്ടി എത്തുന്നതും തുടര്‍ന്ന്‌ ജീവനക്കാരുടെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്‌.

Advertisment

ജില്ലാ പോലീസ്‌ വകുപ്പും എല്ലാവിധ സഹായങ്ങളുമായി കൂടെയുണ്ട്‌. ജില്ലാ കളക്‌ടര്‍ എച്ച്‌. ദിനേശന്‍, എ.ഡി.എം. അനില്‍ ഉമ്മന്‍, ഇടുക്കി ആര്‍.ഡി.ഒ എം.പി. വിനോദ്‌, തൊടുപുഴ തഹസില്‍ദാര്‍ വിനോദ്‌ രാജ്‌, തൊടുപുഴ ഡി വൈ എസ്‌ പി കെ.പി.ജോസ്‌ എന്നിവര്‍ പങ്കെടുക്കും.

ഇടുക്കി മണ്‌ഡലത്തില്‍ എല്ലാ വോട്ടര്‍മാരെയും കണ്ട്‌ വോട്ട്‌ ചെയ്യിക്കുക എന്ന ഉദ്ദേശത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സിഗ്നേച്ചര്‍ വാള്‍ (ഒപ്പുമതില്‍) 31.03.2019-ന്‌ ഉച്ചകഴിഞ്ഞ്‌ 3-ന്‌ തൊടുപുഴ മുനിസിപ്പല്‍ മൈതാനത്ത്‌ വച്ച്‌ പ്രശസ്‌ത സിനിമാ നടന്‍ ഗിന്നസ്‌ പക്രു ഉദ്‌ഘാടനം നിര്‍വഹിക്കും.

സിഗ്നേച്ചര്‍ വാളില്‍ എല്ലാ വോട്ടര്‍മാരും ഒപ്പ്‌ രേഖപ്പെടുത്തി തങ്ങള്‍ വോട്ട്‌ ചെയ്യും എന്ന സന്ദേശം പകര്‍ന്നു നല്‍കും. പ്രസ്‌തുത പരിപാടിയില്‍ ജില്ലാ കളക്‌ടര്‍ എച്ച്‌. ദിനേശന്‍, എ.ഡി.എം. അനില്‍ ഉമ്മന്‍, ഇടുക്കി ആര്‍.ഡി.ഒ എം.പി. വിനോദ്‌, തൊടുപുഴ തഹസില്‍ദാര്‍ വിനോദ്‌ രാജ്‌, തൊടുപുഴ ഡി വൈ എസ്‌ പി കെ.പി.ജോസ്‌ എന്നിവര്‍ പങ്കെടുക്കും.

Advertisment