തൊടുപുഴ: സാന്താ കാസയുടെയും മാതൃവേദിയുടെയും ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കായി ഡിസംബര്‍ 13, 14, 15 തീയതികളില്‍ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോനപള്ളിയില്‍ ബ്രൈറ്റി വുമണ്‍ എന്ന പേരില്‍ ആത്മാഭിഷേകധ്യാനം നടത്തുമെന്ന് ടൗണ്‍പള്ളി വികാരി റവ.ഡോ. ജിയോ തടിക്കാട്ട്, മാതൃവേദി പ്രസിഡന്റ് ഡോ. റ്റെന്‍സി അനില്‍, ആനി ജോസഫ് (സാന്താ കാസ) എന്നിവര്‍ അറിയിച്ചു.
രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയാണ് ധ്യാനം. ഫാ.ജിയോ തടിക്കാട്ട്, ഫാ. ജോര്‍ജ് കുരിശുമ്മൂട്ടില്‍, ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത്, ഫാ. ജോര്‍ജ് ചേറ്റൂര്‍, ഫാ. ജോസഫ് കൊച്ചുപറമ്പില്‍, ഫാ.തോമസ് അമ്പാട്ടുകുഴി, ഫാ. വര്‍ഗ്ഗീസ് പാറമേല്‍, ആനി ജോസഫ് ഇളയിടം തുടങ്ങിയവര്‍ ധ്യാനം നയിക്കും.
കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സന്ദേശം നല്‍കും. സ്ത്രീകള്‍ക്ക് മാത്രമായി ആദ്യമായാണ് ധ്യാനം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.