Advertisment

ഇടതു അധ്യാപക സംഘടനാ നേതാക്കൾ ഭീഷണിയുമായി വിദ്യാലയങ്ങൾ കയറിയിറങ്ങുന്നു: ഭീഷണിയുടെ കാലം കഴിഞ്ഞതായി ഇപ്പോഴും ചില സഖാക്കൾ മനസ്സിലാക്കുന്നില്ല

author-image
സാബു ജോസ്
New Update

മൂന്നാർ: സി പി എം അനുകൂല അദ്ധ്യാപക സംഘടനയായ കെ എസ് ടി എ യുടെ ചില നേതാക്കൾ അംഗത്വം എടുക്കണമെന്ന ഭീഷണിയുമായി എയ്ഡഡ് വിദ്യാലയങ്ങൾ കയറിയിറങ്ങുന്നു.  തങ്ങൾ നിർദേശിക്കും പോലെ അംഗത്വം എടുത്തില്ലെങ്കിൽ ഉപജില്ലാ ഓഫീസുകളിലും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലും ഫയലുകൾ പിടിച്ചു വയ്ക്കുമെന്ന ഭീഷണിയും ഇവർ മുഴക്കുന്നതായി അധ്യാപികമാർ പറഞ്ഞു.

Advertisment

വനിതകളെയാണ് സ്ത്രീ സുരക്ഷാ ഇപ്പോഴും വിളിച്ചു പറയുന്ന സി പി എമ്മിന്റെ സഹയാത്രികർ ഭീഷണിപ്പെടുത്തുന്നത്. സി പി എമ്മിന്റെ പൊതു വിദ്യാലയ സംരക്ഷണ പ്രവർത്തനങ്ങളുടെ ജില്ലാ കോ ഓർഡിനേറ്ററുമായ ഹയർ സെക്കണ്ടറി അധ്യാപകനും റിട്ടയർ ചെയ്ത വി എച് എസ് ഇ അധ്യാപകനുമാണ് തൊടുപുഴ മേഖലയിൽ എയ്ഡഡ് സ്കൂളുകൾ കയറിയിറങ്ങി മെമ്പർഷിപ് എടുപ്പിക്കുന്നതു.

കമ്മ്യൂണിസമെന്നാൽ ഏകാധിപത്യമാണെന്ന രീതിയിലാണ് ഇവർ ഭീഷണിയുമായി ഇറങ്ങിയിരിക്കുന്നത് .മുൻപത്തെ പോലെ എല്ലാവരും കെ എസ് ടി എ യിൽ അംഗത്വം എടുക്കാത്തതാണ് ഇവരെ പ്രോകോപിപ്പിച്ചിരിക്കുന്നതു .മുൻപ് കോൺഗ്രസ് സഹയാത്രികരും അനുഭാവികളുമായ അധ്യാപകർ ഇവരെ ഭയന്ന് അംഗത്വം എടുത്തിരുന്നു.

എന്നാൽ ഇപ്പോൾ പലരും നിലപാടിൽ ഉറച്ചു നിന്നതോടെ സംഘടനയുടെ ശക്തി പോകുമെന്ന ഭയവും ഇവർക്കുണ്ട്.  അംഗത്വം എടുക്കാത്തതിന്റെ പേരിൽ നിരവധി അധ്യാപകരുടെ ഫയലുകൾ തടഞ്ഞു വച്ച സംഭവങ്ങൾ ഇടുക്കിയിൽ മുൻപ് ഉണ്ടായിട്ടുണ്ട്.

എന്നാൽ ഇപ്പോൾ അദ്ധ്യാപകർ പലരും ഇവരുടെ ഭീഷണി വകവയ്ക്കാത്തതും ഇവരെ ആശങ്ക പെടുത്തുന്നുണ്ട്.  അംഗത്വം എടുക്കാത്തവരെ അപമാനിക്കുന്ന പ്രവണതകളും മുൻപ് ഉണ്ടായിട്ടുണ്ട്.  സ്കൂളിൽ പോകാതെ സംഘടനാ പ്രവർത്തനം മാത്രം നടത്തുന്ന ചിലരും ഇടുക്കിയിലുണ്ട്.

വര്ഷങ്ങള്ക്കു മുൻപ് ഇങ്ങനെ സംഘടനാ പ്രവർത്തനവുമായി നടന്ന വിദ്യാർത്ഥികളോട് നീതികേടു കാണിച്ച ഇവരുടെ നേതാവായ ഒരു അധ്യാപകൻ ജീവനൊടുക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്.  ശക്തമായ സംഘടനാ ഇവരുടെതാക്കിയത് മുൻപ് ഭീഷണിയിലൂടെയായിരുന്നു .എന്തായാലും സി പി എം വിരുദ്ധരായ അധ്യാപകർ ഇവർക്കെതിരെ പ്രതിഷേധവുമായി ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

Advertisment