തൊടുപുഴ: സി പി ഐ എം ശാന്തന്‍പാറ ഏരിയ കമ്മിറ്റി അംഗം അനീഷ്, ഡി വൈ എഫ് ഐ ബ്ലോക്ക്സെക്രട്ടറി അനിഷ്, സി പി ഐ എം ഉടുമ്പന്‍ചോല ലോക്കല്‍ കമ്മറ്റയംഗങ്ങളായ മോനായിഎന്നു വിളിക്കുന്ന രാഘവന്, സജികുമാര്‍ എന്നിവരെ വീല്‍ സ്പാനര്‍, വാക്കത്തി എന്നീ ആയുധങ്ങളുപയോഗിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഉടുമ്പന്‍ചോല പോലീസ്രജിസ്റ്റര് ചെയ്ത ക്രൈം 140/2019-ാം നമ്പര്‍ കേസിലെ പ്രതികളും യൂത്ത് കോണ്ഗ്രസ്നേതാക്കളുമായ ചതുരംഗപ്പാറ വില്ലേജില്‍ കടുക്കത്താഴെ വീട്ടില്‍, അഭിലാഷ്ജോര്ജ്ജ്, കണ്ണീഴത്ത് വീട്ടില്‍ ജെയ്മി കുര്യന്, ഉടുമ്പന്‍ചോല വില്ലേജില്‍ ഇല്ലിക്കല്വീട്ടില് ജിനേഷ് ഇ കെ, ക്രൈം 143/2019-ാം നമ്പര്‍ കേസിലെ പ്രതിയും കോണ്ഗ്രസ്പ്രവര്ത്തകയുമായ ഉടുമ്പന്‍ചോല വില്ലേജില്‍, അഴകത്തുപറമ്പില്‍ വീട്ടില്‍ സിന്ധു രാധാകൃഷ്ണന് എന്നിവര്‍ക്ക് തൊടുപുഴ സെഷന്‍സ് ജഡ്ജി മുഹമ്മദ് വസിം മുന്‍കൂര്‍ ജാമ്യംഅനുവദിച്ചു.
(Crl MC No.541/2019 and 539/2019 എന്നീ ഹര്‍ജികളിലെ 30-07-2019 തീയതിയിലെ ഉത്തരവ് പ്രകാരം)കോളിളക്കം സൃഷ്ടിച്ച ഉടുമ്പന്‍ചോലയിലെ ശെല്‍വരാജിന്റെ കൊലപാതകത്തെതുടര്‍ന്ന് സി പി ഐ എം പ്രവര്‍ത്തകര്‍ അഭിലാഷ് ജോര്‍ജ്ജിനേയും, ജിനേഷിനേയും,ജെയ്മി കുര്യനെയും, സിന്ധു രാധാകൃഷ്ണനേയും കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് അനീഷ് ഉള്‍പ്പെടെയുള്ള സി പി ഐ എം നേതാക്കള്‍ക്കെതിരെ (ഇൃശാല 141/2019 ആയികേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രസ്തുത കേസില്‍ നിന്നും രക്ഷപെടുവാന്‍ വേണ്ടി തങ്ങളെ കള്ളക്കേസുകളില്‍ പ്രതികളാക്കി എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ എസ് അശോകന്, ഷാജി ജോസഫ് പുളിക്കല്‍, റെജിജി നായര്‍, അജു മാത്യു പ്രസാദ് ജോസഫ്, ജോമോന് പുഷ്പക്കണ്ടം എന്നിവര്‍ കോടതിയില്‍ ഹാജരായി.