Advertisment

തൊടുപുഴ ജേസീസ്‌ ഗ്രാന്റിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം ജനു. 18-ന്‌

author-image
സാബു മാത്യു
New Update

തൊടുപുഴ: ജേസീസ്‌ തൊടുപുഴ ഗ്രാന്റിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം ജനു. 18-ന്‌ നടക്കും. ശനിയാഴ്‌ച രാത്രി 7.30-ന്‌ സീസര്‍ പാലസ്‌ ഓഡിറ്റോറിത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഡീന്‍ കുര്യാക്കോസ്‌ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും.

സോണ്‍ വൈസ്‌ പ്രസിഡന്റ്‌ അര്‍ജുന്‍ കെ നായര്‍, സോണ്‍ ഡയറക്‌ടര്‍ ശ്രീജിത്‌ ശ്രീധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രശാന്ത്‌ കുട്ടപ്പാസ്‌ പ്രസിഡന്റും മനു തോമസ്‌ സെക്രട്ടറിയും ഇന്നസന്റ്‌ ജോണ്‍ ട്രഷററും നിഷ സാജു ജേസിറ്റ്‌ ചെയര്‍പേഴ്‌സണും ദേവനന്ദ പ്രശാന്ത്‌ ജെജെ ചെയര്‍പേഴ്‌സണുമായുള്ള ഭരണസമിതിയാണ്‌ ചുമതലയേല്‍ക്കുന്നതെന്ന്‌ പ്രോഗ്രാം ഡയറക്‌ടര്‍ ജോഷി ജോര്‍ജ്‌ അറിയിച്ചു.

Advertisment