Advertisment

ഓർമ്മകൾ ഓടിക്കളിച്ചുകൊണ്ട് അവർ ഒത്തു കൂടി ആര് പതിറ്റാണ്ടോളം പരിചയമുള്ളവരുടെ ഒത്തുകൂടൽ നവ്യാനുഭവമായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  പൂര്‍വ്വ വിദ്യാര്‍ത്ഥിസംഗമത്തില്‍ വ്യത്യസ്ഥത പുലര്‍ത്തി കരിങ്കുന്നം സെന്‍റ്‌ അഗസ്റ്റിന്‍സ്‌ ഹൈസ്‌കൂളിലെ 1960-61 എസ്‌.എസ്‌.എല്‍.സി. ബാച്ച്‌. 57 വര്‍ഷത്തിനുശേഷം സഹപാഠികളെല്ലാവരും സഹപാഠിസംഗമം എന്ന പേരില്‍ തൊടുപുഴ സിസിലിയ ഹോട്ടലില്‍ ഒത്തുചേര്‍ന്നു. സംഗമത്തില്‍ സി.ജെ. അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

ഡയറക്‌ടറി പ്രകാശനവും മുഖ്യപ്രഭാഷണവും വി.ജെ. സ്റ്റീഫന്‍ നിര്‍വഹിച്ചു. ആര്‍. ഗോപാലന്‍നായര്‍, ഡി. ബേബി, സിസ്റ്റര്‍ അലീന, എം.യു ജോസഫ്‌ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ആറു പതിറ്റാണ്ടിലേറെയായി പരിചയമുള്ള പലരും വര്ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു കണ്ട് മുട്ടിയത് .മക്കളും കൊച്ചുമക്കളുമായി ജീവിക്കുന്നവർ വിദ്യാലയ ഓർമ്മകൾ പങ്കു വച്ചു.

publive-image

ഒത്തു കൂടിയവരിൽ പലരും വര്ഷങ്ങളോളം വിദേശത്തു ജോലി ചെയ്തു തിരിച്ചെത്തിയവരും ഇപ്പോഴും വിദേശത്തു ജീവിക്കുന്നരുമാണ് .

publive-image

Advertisment