Advertisment

പ്രമേഹ ചികിത്സാരംഗത്തെ വിദഗ്‌ദ്ധന്‍ ഡോ. എം.വി. പ്രസാദ്‌ നയിക്കുന്ന ക്ലാസ്

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ഇടുക്കി ചെറുകിട വ്യവസായി കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി നീതി മെഡിക്കല്‍ ലാബിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 20-ന്‌ പ്രമേഹ ചികിത്സാരംഗത്തെ വിദഗ്‌ദ്ധന്‍ ഡോ. എം.വി. പ്രസാദ്‌ നയിക്കുന്ന ക്ലാസ്സും ചികിത്സാ രീതികളും നടത്തും.

ഞായറാഴ്‌ച രാവിലെ 11-ന്‌ സൊസൈറ്റി ഹാളില്‍ നടക്കുന്ന സെമിനാര്‍ ബാങ്ക്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ കുര്യന്‍ മാടപ്പറമ്പില്‍ ഉദ്‌ഘാടനം ചെയ്യും. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമ മുറയിലൂടെയും ജീവിവതശൈലി രോഗങ്ങള്‍ തടയുന്നതിനെക്കുറിച്ച്‌ അറിയുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്‌ പങ്കെടുക്കാം.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു പേര്‍ക്കാണ്‌ പ്രവേശനം. ഫോണ്‍: 04862 - 222290.

Advertisment