Advertisment

സ്‌നേഹം കാക്കും കൈകളെ കണ്ടില്ലെന്ന്‌ നടിക്കരുത്‌

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  സ്‌പെഷ്യല്‍ സ്‌കൂള്‍ മേഖലയോടുള്ള അവഗണനയ്‌ക്കെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ തൊടുപുഴ സിവില്‍ സ്റ്റേഷന്‍ മാര്‍ച്ചും തെനംകുന്ന്‌ ബൈപാസ്സില്‍ നിന്നാരംഭിച്ചു. തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളി സഹവികാരി ഫാ. വര്‍ഗ്ഗീസ്‌ പാറമേല്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.

Advertisment

ഇടുക്കിജില്ലാ മാനേജിംഗ്‌ പ്രതിനിധി ജെയിംസ്‌ റ്റി മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മാത്യു ജോണ്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു.

ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളും അവരെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങളും അദ്ധ്യാപക-അനദ്ധ്യാപകരും നടത്തുന്ന ഈ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും കേരളക്കരയുടെ മുഴുവന്‍ രോദനമായി തീരണമെന്നും ഈ മേഖളയോടു കണിക്കുന്ന അവഗണന വളരെ പരിതാപകരമാണെന്നും ഇവരുടെ അവസ്ഥ മനസ്സിലാക്കി ഉദ്യോഗവൃന്ദത്തിന്റെ കണ്ണു തുറക്കാന്‍ ഈ സമരം കാരണമാകട്ടെയെന്നും ജനുവരി 25 മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരത്തിലേയ്‌ക്ക്‌ കുറവുകളെ നിറവുകളാക്കുന്ന ഈ സ്‌നേഹകരങ്ങളെ തള്ളിവിടരുതെന്നും ഉദ്‌ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

മുന്‍ ഡി സി സി പ്രസിഡന്റ്‌ റോയി കെ പൗലോസ്‌ യോഗത്തില്‍ ആശംസകളര്‍പ്പിച്ചു. കേരളത്തിലെ മാനസിക വെല്ലുവിളികള്‍ നേരിടു#്‌ന 314 സ്‌കൂളുകളെയും ഗവണ്‍മെന്റ്‌ എയ്‌ഡഡ്‌ പദവിയിലേയ്‌ക്ക്‌ ഉയര്‍ത്തണമെന്നും തുല്യജോലിയ്‌ക്ക്‌ തുല്യവേതനം നല്‍കണമെന്നും ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കു വേണ്ടി നടത്തപ്പെടുന്ന സ്‌കൂളുകള്‍ ഈ നാടിന്റെ ഒരു ആവശ്യവും ആശ്വാസവുമാണെന്നും ഈ ആശ്വാസം ആരും കണ്ടില്ലെന്ന്‌ നചിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടുക്കിജില്ലാ രക്ഷകര്‍തൃ പ്രതിനിധിയും ജില്ലാ പെയ്‌ഡ്‌ പ്രതിനിധിയുമായ ജിക്‌സ്‌ മാത്യു ആശംസകളര്‍പ്പിച്ചു. തദ്ദേശ സ്വയംഭരണ്‌ഥാപനങ്ങളില്‍ നിന്ന്‌ പ്രതിവര്‍ഷം 6500 രൂപ മാത്രമാണ്‌ രക്ഷാകര്‍ത്താക്കളുടെ കൈകളില്‍ എത്തുന്നതെന്നും ഗവ. ഓര്‍ഡറുകളനുസരിച്ച്‌ 28000 രൂപയാണ്‌ രക്ഷാകര്‍ത്താക്കള്‍ക്ക്‌ കിട്ടേണ്ടതെന്നും സൂചിപ്പിച്ചു.

ഇടുക്കിജില്ലാ അദ്ധ്യാപക പ്രതിനിധി ജോര്‍ജുകുട്ടി നെടുങ്കണ്ടം ആശംസകളര്‍പ്പിച്ചു. നാളെയിലേയ്‌ക്കുള്ള കരുതലിലേയ്‌ക്ക്‌ കണ്ണോടിച്ചാല്‍ ശൂന്യമാണ്‌ ഓരോ സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാരുടെയും കീശ. അന്നത്തിനു വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ ഇല്ലായ്‌മയില്‍ തളര്‍ന്നു വീഴുന്നുണ്ട്‌. വീണ്ടും എഴുന്നേറ്റ്‌ ഓടാന്‍ കാരണമാകുന്നത്‌ നിഷ്‌കളങ്കമായ പൊന്നുമക്കളുടെ പുഞ്ചിരിയാണ്‌.

ചോരയുടെ മണമുള്ള വിയര്‍#്‌പുതുള്ളികളെ പൊഴിക്കുന്ന ഓരോ സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാരുംടെയും അധ്വാനത്തിന്‌ ജീവനേക്കാള്‍ വിലയുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

സമരസമിതി കണ്‍വീനര്‍ ഫാ. ക്ലീറ്റസ്‌ ഇടശ്ശേരി സ്വാഗതം ആശംസിച്ചു. ശബ്‌ഗദമില്ലാത്തവരുടെ ശബ്‌ദമാകാന്‍ അവഗണിക്കപ്പെടുന്ന ഒരുപറ്റം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ മാറിമാറി വരുന്ന ഭരണാധികാരികളുടെ വാകത്വലംഘനത്തില്‍ നിന്ന്‌ രക്ഷനേടുവാന്‍ വേണ്ടിയാണ്‌ ഈ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയുമെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇടുക്കിജില്ലാ എയ്‌ഡ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സിസ്റ്റര്‍ സാലി ജോണ്‍ യോഗത്തില്‍ നന്ദി അര്‍പ്പിച്ച്‌ചു.മുനിസിപ്പല്‍ കൗണ്‍സിലര്‍ ജെസ്സി ആന്റണി, മുന്‍ സന്തോഷ്‌ ട്രോഫിജേതാവ്‌ സലിംകുട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisment