Advertisment

ഇടുക്കി മലയിഞ്ചി പാട്ടയ്‌ക്കല്‍ ഭാഗത്ത്‌ ഇടിമിന്നലില്‍ നാശനഷ്‌ട൦

author-image
സാബു മാത്യു
New Update

ഇടുക്കി:  മലയിഞ്ചി പാട്ടയ്‌ക്കല്‍ ഭാഗത്ത്‌ വ്യാഴാഴ്‌ച രാത്രിയില്‍ ഇടിമിന്നലില്‍ നാശനഷ്‌ടമുണ്ടായി. ചേറ്റിങ്കല്‍ അശോകന്റെ തൊഴുത്തില്‍ നിന്ന കറവപ്പശുവിന്‌ ഇടിമിന്നലില്‍ ജീവന്‍ നഷ്‌ടപ്പെട്ടു. വീട്ടിലെ മീറ്റര്‍ ഉള്‍പ്പെടെ വയറിംഗ്‌ കത്തി നശിച്ചു.

Advertisment

publive-image

സമീപത്ത്‌ താമസിക്കുന്ന സഹോദരന്‍ ശിവന്റെ വീട്‌ ഇടിമിന്നലില്‍ തകരുകയും മീറ്ററും വയറിംഗും കത്തി നശിക്കുകയും ചെയ്‌തു. ശിവനും ഭാര്യയും തലനാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടത്‌. കരിമണ്ണൂര്‍ പോലീസും വെറ്ററിനറി സര്‍ജനും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ സോമി പുളിക്കല്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ അറിയിക്കുകയും ചെയ്‌തു.

Advertisment