Advertisment

രാജാക്കാട്ടെ പൊലീസുകാർ മിടുക്കരും കഴിവുറ്റവരും: ധൃതിപിടിച്ച നടപടിക്കെതിരെ സേനയിൽ അതൃപ്തി

author-image
സാബു മാത്യു
Updated On
New Update

"സിജി വധക്കേസ് മുതൽ എസ്റ്റേറ്റ് കൊലക്കേസ്സ് ഉൾപ്പെടെ 70 തോളം സുപ്രധാന കേസ്സുകൾ തെളിയിക്കാനുള്ള സജീവ ഇടപെടൽ; ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയ്ക്കും ചുക്കാൻ പിടിച്ചു; 70ലധികം ഗുഡ്‌സർവ്വീസ് എൻട്രികളും മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുമടക്കം നിരവധി ബഹുമതികൾ; ചിന്നക്കനാൽ എസ്റ്റേറ്റ് കൊലക്കേസ്സിലെ പ്രതിയുടെ ചിത്രം ചോർത്തികൊടുത്തതിന്റെ പേരിൽ ശിക്ഷാനടപടി നേരിടുന്ന രാജാക്കാട്ടെ പൊലീസുകാർ മിടക്കരും കഴിവുറ്റവരും; ധൃതിപിടിച്ച നടപടിക്കെതിരെ സേനയിൽ അതൃപ്തി"

Advertisment

രാജാക്കാട്: 2004-ൽ പ്രമാദമായ സിജി വധക്കേസ്സുമുതൽ കഴിഞ്ഞ ദിവസത്തെ എസ്റ്റേറ്റ് കൊലക്കേസ്സ് ഉൾപ്പെടെ 70 തോളം സുപ്രധാന കേസ്സുകളുകൾ തെളിയിക്കാനുള്ള സജീവ ഇടപെടൽ. അടമാലി രാജധാനി കൂട്ടക്കൊല, കമ്പകക്കാനം കൂട്ടക്കൊല, എറച്ചിൽപാലം-14-ാം മൈൽ-ലക്ഷമി എസ്റ്റേറ്റ് കൊലപാതങ്ങൾ എന്നിവയിൽ പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലെ പങ്കാളികൾ.

ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയ്ക്കും ചുക്കാൻ പിടിച്ചു.70-ലധികം ഗുഡ്‌സർവ്വീസ് എൻട്രികളും മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുമടക്കം നിരവധി ബഹുമതികൾ സ്വന്തമാക്കിയ പ്രവർത്തന മികവ്.ചിന്നക്കനാൽ എസ്റ്റേറ്റ് കൊലക്കേസ്സിലെ പ്രതി ബോബന്റെ ചിത്രം മാധ്യമങ്ങൾക്ക് ചോർത്തികൊടുത്തതിന്റെ പേരിൽ ശിക്ഷാനടപടി നേരിടുന്ന രാജാക്കാട് പൊലീസ് സ്റ്റേനിലെ ഏ എ ഐ മാരായ സജി എൻ പോളിന്റെയും ഉലഹന്നാൻ സി വി യുടെയും കരിയർഗ്രാഫിന്റെ നേർചിത്രം ഇങ്ങിനെ.

2011-ൽ മൂന്നാറിൽ യുവതിയെക്കൊന്നിട്ട് സ്ഥലം വിട്ട ജഗന്നാഥനെത്തേടി ഇവർ ഇരുവരും ഏതാനും ദിവസം തമിഴ്‌നാട്ടിലായിരുന്നു. യാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവന്നപ്പോഴേയ്ക്കും ഇവിടെ പൊങ്കൽ ആഘോഷം ആരംഭിച്ചിരുന്നു.പൊങ്കൽ കഴിഞ്ഞിട്ട് ബാക്കി അന്വേഷണം എന്നുറപ്പിച്ച് ഇവർ നാട്ടിലേക്ക് തിരിച്ചു.16-നാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയതെന്നാണ് അറിയുന്നത്.

തിരിച്ചെത്തി ഒരു ദിവസം വിശ്രമിക്കാൻ പോലും സമയമെടുക്കാതെ 17-ന് ഇരുവരും എസ്റ്റേറ്റ് കൊലപാതക്കേസ്സുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ പങ്കാളികളാവുകയായിരുന്നെന്നാണ് സൂചന. ഈ കേസ്സിൽ നടപടി കാത്തിരിക്കുന്നവരിൽ പ്രമുഖൻ രാജാക്കാട് എസ് ഐ അനൂപ്‌മോനാണ്.

തന്റെ വിവരക്കുറവുമൂലമുണ്ടായ തെറ്റാണ് ഫോട്ടോ പുറത്തുവരാൻ കാരണമെന്ന് അന്വേഷണ സംഘത്തിലെ പൊലീസുകാരൻ നേരിൽകണ്ട് വ്യക്തമാക്കിയിട്ടും പൊലീസുകാർക്കെതിരെ എസ് പി നടപടിയെടുക്കുകയായിരുന്നെന്നാണ് സൂചന.

പൊലീസുകാരൻ ഫോട്ടോ പുറത്തുവിട്ടത് തടയാതിരുന്നത് മൂലമാണ് കൂടെയുണ്ടായിരുന്ന എസ് ഐ അടക്കമുള്ളവർക്കെതിരെ എസ് പി നടപടി സ്വീകരിച്ചതെന്നാണ് സേനയ്ക്കുള്ളിലെ അടക്കംപറച്ചിൽ.എന്തായാലും ഇരുവരും ജോലിയിൽ മനസ്സുമടുത്തമട്ടാണ്.ഇനി സർവ്വീസിൽകയറിയാൽ തന്നെ പ്രതികളെ കണ്ടെത്തുന്ന അന്വേഷണത്തിൽ പങ്കാളികളാവാൻ തങ്ങൾക്ക് താൽപര്യമില്ലന്നാണ് ഇരുവരും അടുപ്പക്കാരുമായി പങ്കിട്ടവിവരം. ഉലഹന്നാൽ 2002 മുതലും സജി 2004 മുതലും ഇടുക്കി ജില്ലയിൽ സേവനത്തിനെത്തുന്നത്.

കഴിഞ്ഞ 15 വർഷത്തോളമായി ഇടുക്കി ജില്ലയിൽ നടന്ന പ്രധാനകൊലപാതക -കവർച്ച കേസ്സുകളുടെ അന്വേഷണത്തിൽ ഇരുവരും പങ്കാളികളാണ്.മധുരയിലെ തീയറ്ററിൽ രജനിചിത്രമായ പേട്ട കാണാൻ കയറിയപ്പോഴാണ് ചിന്നക്കനാൽ എസ്റ്റേറ്റ് കൊലക്കേസ്സ് പ്രതി ബോബൻ അന്വേഷണ സംഘത്തിന്റെ പിടിയിലായത്.1300-ൽപ്പരം പേർ ഈ സമയം തീറ്ററിൽ സിനിമകാണുന്നുണ്ടായിരുന്നു.

കൈയിലെ കെട്ടുകണ്ടാണ് സജിയും ഉലഹന്നാനും അടക്കമുള്ളവർ ബോബനെ പിടികൂടുന്നത്.താടി വടിച്ച് രൂപംമാറിയായിരുന്നു ബോബൻ ഒളിലവിൽക്കഴിഞ്ഞിരുന്നത്.

പൊലീസ് പിടികൂടിയതോടെ ബോബൻ ബഹളംവയ്ക്കുകയും ബലപ്രയോഗത്തിന് മുതിരുകയും ചെയ്തിരുന്നു.ഇതേത്തുടർന്ന് പൊലീസ് സംഘത്തിൽ ഒരാൾ മധുരയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിയിക്കുകയും ഉടൻ തമിഴ്‌നാട് പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു.

ബോബനെ കസ്റ്റഡിയിലെടുത്ത് മടങ്ങാൻതുടങ്ങിയപ്പോൾ മേലധികാരിക്ക് നൽകാൻ എല്ലാവരുമുൾപ്പെടുന്ന ഒരു മൊബൈൽ ചിത്രം എടുക്കണമെന്ന് സഹായിക്കാനെത്തിയ പൊലീസുകാരിൽ ഒരാൾ ആവശ്യപ്പെട്ടു. തമിഴ്‌നാട് പൊലീസിന്റെ കൈവശമുണ്ടായിരുന്ന മൊബൈലിന് ക്യാമറ ക്ലാരിറ്റി ഇല്ലാതിരുന്നതിനാൽ കേരളത്തിൽ നിന്നെത്തിയ സംഘത്തിലെ ഡ്രൈവർ തന്റെ മൊബൈലിൽ ചിത്രം എടുത്ത് ഇവർ നൽകിയ നമ്പറിൽ വാട്‌സാപ് ചെയ്തു.

പിന്നീട് ഈ ചിത്രം ഇടുക്ക് എസ് പിക്ക് വാടാസ്പിൽ നൽകുകയും എസ് പി ഓകെ അടിക്കുകയും ചെയ്തു.ഇതിന് പിന്നാലെ ഡ്രൈവർ പൊലീസ് ഗ്രൂപ്പിലേയ്ക്കും ചിത്രം പോസ്റ്റുചെയ്തു.ഈ ചിത്രമാണ് മാധ്യമങ്ങളിലൂടെ പൂറത്തുവന്നതെന്നാണ് അറിവായിട്ടുള്ളത്.

Advertisment