Advertisment

സിനിമാ താരങ്ങളെ മത്സരിപ്പിക്കുന്ന പ്രവണത മുന്നണികൾ ഉപേക്ഷിക്കണമെന്ന് ജോമോൻ കുന്നുംപുറം

author-image
സാബു മാത്യു
Updated On
New Update

വാഴക്കുളം:  സമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത യാതൊരു പൊതുപ്രവർത്തന പാരമ്പര്യവും ഇല്ലാത്ത സിനിമ താരങ്ങളെ തിരഞ്ഞെടുപ്പ് സമയത്തു നൂലിൽ കെട്ടി ഇറക്കി മത്സരിപ്പിക്കുന്ന പ്രവണത മുന്നണികൾ ഉപേക്ഷിക്കണമെന്ന് യൂത്ത്ഫ്രണ്ട് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ കുന്നുംപുറം ആവശ്യപ്പെട്ടു.

വെളളിത്തിരയിൽ നിന്നുംഒരു സുപ്രഭാതത്തിൽ ജനപ്രതിനിധിയായവർ വൻ പരാജയം ആയിരുന്നു എന്നതിന് ധാരാളം ഉദാഹരണങ്ങൾ നമുക്ക് കാണാൻ കഴിയും. പൊതുരംഗത്തു പ്രവർത്തിക്കുന്നവരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുവാനുളള ആർജവം മുന്നണി നേതൃത്വങ്ങൾ കാണിക്കണം.

രാപകലില്ലാതെ മുന്നണികൾക്കുവേണ്ടി വർഷങ്ങളോളം വിയർപ്പൊഴുക്കി സമൂഹത്തിൽ പ്രവർത്തിക്കുന്നവരെ തെരഞ്ഞെടുപ്പുവേളയിൽ കണ്ടില്ലെന്നു നടിക്കുന്നത് പ്രവർത്തകരിൽ അതൃപ്തി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment