ആരോഗ്യബോധവത്‌ക്കരണ ക്ലാസ്സ്‌ 17-ന്‌

സാബു മാത്യു
Tuesday, February 12, 2019

തൊടുപുഴ ഈസ്റ്റ്‌:  വിജ്ഞാനമാതാ ഇടവക പിതൃവേദിയുടെ ആഭിമുഖ്യത്തില്‍ 17-ന്‌ ആരോഗ്യബോധവത്‌ക്കരണ ക്ലാസ്സും ആരോഗ്യപരിശോധനകളും നടത്തും. ഞായരാഴ്‌ച വൈകുന്നേരം 5 മുതല്‍ 8 വരെ പാരീഷ്‌ കൗണ്‍സില്‍ ഹാളില്‍ വച്ചാണ്‌ ക്ലാസ്സ്‌ നടത്തുന്നത്‌.

മുതലക്കോടം ഹോളി ഫാമിലി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. ഇ.വി. ജോര്‍ജ്‌, ഇന്റര്‍വെന്‍ഷന്‍ കാര്‍ഡിയോളജിസ്റ്റ്‌ ഡോ. ഉല്ലാസ്‌, ഡോ. ജിക്കു, ഡോ. നിഷാന്ത്‌, ഡോ. സജ്ഞോയ്‌, ഡോ. ജെറിന്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ക്ക്‌ നേതൃത്വം നല്‍കും.

ആരോഗ്യകരമായ ഭക്ഷണക്രമം, വ്യക്തിശുചിത്വം, വ്യായാമം, ആരോഗ്യപരിശോധനകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്‌, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ക്ലാസ്സുണ്ടായിരിക്കുമെന്ന്‌ വികാരി ഫാ. ജോസഫ്‌ മക്കോളില്‍, പിതൃവേദി പ്രസിഡന്റ്‌ പി.ടി. ജോസ്‌ പടിഞ്ഞാറയില്‍, സെക്രട്ടി സിബിച്ചന്‍ മുടവനാട്ട്‌ എന്നിവര്‍ അറിയിച്ചു.

ആരോഗ്യപരിശോധനകള്‍ ആവശ്യമുള്ളവര്‍ മുന്‍കൂട്ടി പേര്‌ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9447311469.

×