Advertisment

അമര്‍ജവാന്‍ സ്‌മൃതിമണ്‌ഡപത്തിന്റെ ഉദ്‌ഘാടനം തൊടുപുഴയില്‍ നടന്നു

author-image
സാബു മാത്യു
New Update

തൊടുപുഴ:  അമര്‍ജവാന്‍ സ്‌മൃതിമണ്‌ഡപത്തിന്റെ ഉദ്‌ഘാടനം തൊടുപുഴയില്‍ നടന്നു. മൂപ്പില്‍ക്കടവ്‌ പാലത്തിനു സമീപമാണ്‌ സ്‌മൃതിമണ്‌ഡപം. നിരവധി നിയമപോരാട്ടങ്ങള്‍ക്ക്‌ ശേഷമാണ്‌ തൊടുപുഴയിലെ വിമുക്തഭടന്മാര്‍ കോടതിയുടെ അനുമതിയോടുകൂടി സ്‌മൃതിമണ്‌ഡപം സ്ഥാപിച്ചത്‌.

publive-image

കണ്‍വീനര്‍ പി.എന്‍. സുരേഷ്‌ പുഷ്‌പചക്രം സമര്‍പ്പിച്ചാണ്‌ സ്‌മൃതിമണ്‌ഡപത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. ഇടുക്കിജില്ലാ എക്‌സ്‌ സര്‍വ്വീസ്‌മെന്‍ സൊസൈറ്റി പ്രസിഡന്റ്‌ ജോര്‍ഡി ജോസഫ്‌, നിര്‍മ്മാണ കമ്മിറ്റിയംഗം കെ.എ.സലിം കോയിങ്കല്‍, തോമസ്‌ മാത്യു കുഞ്ചറക്കാട്ട്‌, കെ.ജെ.ഫിലിപ്പ്‌, വിമുക്തഭടന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment