Advertisment

വ്യാജ വാർത്ത നൽകി അപകീർത്തിപ്പെടുത്തിയ കേസിൽ കർഷകനായ വാദിക്ക് 67712 രൂപ നഷ്ടപരിഹാരം നല്കാൻ കോടതി ഉത്തരവായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  അയൽവാസികൾ തമ്മിലുള്ള തർക്കത്തിന്റെ പേരിൽ വ്യാജ വാർത്ത നൽകി കർഷകനെ അപമാനിച്ച കേസിൽ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവായി.  കരിമണ്ണൂർ കുഴിപ്പിള്ളിൽ ജോർജ് ജോസഫ് നൽകിയ കേസിലാണ് തൊടുപുഴ മുൻസിഫ് മേരി ഫെർണാണ്ടസ് വാദിക്ക് 67712 രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവായത്.

Advertisment

അയൽവാസികളായ കൊച്ചുപറമ്പിൽ ജെയിംസ് ജോസഫ് ,ആബേൽ ജോസഫ് എന്നിവർക്കെതിരെ നൽകിയ ഹർജിയിലാണ് ഉത്തരവ് .  2014 ആഗസ്ററ് 23 നാണു കേസിനാസ്പദമായ സംഭവം .പ്രതികളുടെ സ്ഥലത്തെ തീറ്റപ്പുല്ല് ജോർജ് മുറിച്ചുകളയുകയും പുല്ലിൽ വിഷം അടിക്കുകയും ചെയ്‌തെന്നും ഇതേ തുടർന്ന് രണ്ടു പശുക്കിടാക്കൽ ചത്തുപോയതായും ഇവർ കരിമണ്ണൂർ പോലീസിൽ പരാതി നൽകിയിരുന്നു .

കൂടാതെ നാല് പശുക്കൾക്ക് വിഷബാധ ഏറ്റതായും ഇവർ പരാതിപ്പെട്ടിരുന്നു .പരാതിയുടെ അടിസ്ഥാനത്തിൽ അയൽവാസിയായ ജോർജ് പുല്ലിൽ വിഷം അടിച്ചു പശുക്കളെ അപായപ്പെടുത്തിയതായി ഇരുവരും മാധ്യമങ്ങൾ വഴി വാർത്തകൾ നൽകുകയും ചെയ്തു .ജീവികളായതിനാൽ ഇതിനു വാർത്ത പ്രാധാന്യം ലഭിക്കുകയും ചെയ്തു .

എന്നാൽ സംഭവ സമയത്തു ജോർജ് അമേരിക്കയിലായിരുന്നു .വാർത്തകൾ വന്നതിനെ തുടർന്ന് അഡ്വ .എ എം വിജയൻ വഴി ജോർജ് കേസ് നൽകുകയായിരുന്നു . വിദേശത്തായിരുന്ന സമയത്തു ബോധപൂർവം വാർത്ത സൃഷ്ടിച്ചാണെന്നായിരുന്നു ജോർജിന്റെ വാദം. മാനനഷ്ടത്തിന് മുപ്പതിനായിരം രൂപയും ,മാനസിക വേദനക്ക് ഇരുപതിനായിരം രൂപയും കോടതി ചിലവായി 17712 രൂപയും ഉൾപ്പെടെ 67712 രൂപ നഷ്ടപരിഹാരം നല്കാനാണു ഉത്തരവായത്.

Advertisment