Advertisment

ഇളംദേശം ബ്ലോക്കിലെ ക്ഷീരസംഘങ്ങള്‍ക്കുള്ള സൗജന്യ കാലിത്തീറ്റ വിതരണം നടത്തി

author-image
സാബു മാത്യു
New Update

തൊമ്മന്‍കുത്ത്‌:  ഇളംദേശം ബ്ലോക്കിലെ 28 സംഘങ്ങള്‍ക്കുള്ള പ്രളയകാല ദുരിതത്തിന്റെ സൗജന്യ കാലിത്തീറ്റ വിതരണം നടത്തി. ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി അഗസ്റ്റിന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. മില്‍ക്ക്‌ സൊസൈറ്റി അസോസിയേഷന്‍ തൊടുപുഴ താലൂക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ. സാബു അബ്രാഹം അധ്യക്ഷത വഹിച്ചു.

publive-image

ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ രാജീവ്‌ ഭാസ്‌കര്‍, പഞ്ചായത്ത്‌ മെമ്പര്‍ ലൈല രമേശ്‌, വണ്ണപ്പുറം ആപ്‌കോസ്‌ പ്രസിഡന്റ്‌ എം.ടി.ജോണി, ബോര്‍ഡ്‌ മെമ്പര്‍മാരായ തങ്കപ്പന്‍ തോമ്പ്രയില്‍, സി.വി.ജോസ്‌, വി.ജെ. കുഞ്ഞുമോന്‍, കെ.കെ.കൃഷ്‌ണന്‍കുട്ടി, സിന്ധു ബാലചന്ദ്രന്‍, ആലീസ്‌ ജോണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഡയറി ഓഫീസര്‍ എം.വി.സുധീഷ്‌ സ്വാഗതവും സംഘം സെക്രട്ടറി ഇന്ദു ചിന്നപ്പന്‍ നന്ദിയും പറഞ്ഞു.

Advertisment