Advertisment

സംസ്ഥാന വനിതാ വടംവലി ചാമ്പ്യാൻഷിപ് തൊടുപുഴയിൽ

author-image
സാബു മാത്യു
New Update

തൊടുപുഴ:  13 -മത് കേരള സംസ്ഥാന വനിതാ വടംവലി ചമ്പ്യാൻഷിപ് നവംബർ മൂന്ന്,നാല് തീയതികളിൽ തൊടുപുഴ അൽ അസ്ഹർ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തുമെന്ന് ഇടുക്കി ജില്ലാ വടംവലി അസോസിയേഷൻ പ്രസിഡന്റ് കെ എം ജോസഫ് ബിനോയി ,സെക്രട്ടറി ജോൺസൺ ജോസഫ് എന്നിവർ അറിയിച്ചു.

Advertisment

publive-image

14 ജില്ലകളിൽ നിന്ന് തിരെഞ്ഞെടുത്ത 500 കായികതാരങ്ങൾ പങ്കെടുക്കും .ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തു വിജയികളായവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.  രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്കു അൽ അസ്ഹർ കോളേജിലാണ് താമസവും ഭക്ഷണവും ജില്ലാ വടംവലി അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് മൂന്നാം തിയതി രാവിലെ 7 .30 മുതൽ തൂക്കം തിട്ടപ്പെടുത്താൻ സൗകര്യം അൽ അസ്ഹർ കോളേജിൽ തയ്യാറാക്കിയിട്ടുണ്ട്. മൂന്നിന് വൈകുന്നേരം നാലിന് മത്സരം ആരംഭിച്ചു രാത്രി 10 .30 നു അവസാനിക്കും .നാലിന് രാവിലെ എട്ടിന് മത്സരം ആരംഭിച്ചു 12 മണിയോടെ മത്സരം സമാപിക്കുന്ന തരത്തിലാണ് ക്രമീകരങ്ങൾ നടത്തിയിരിക്കുന്നത്.

Advertisment