Advertisment

സെപ്‌റ്റംബര്‍ 30 നകം ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളുടേയും ആധാര്‍ സെപ്‌റ്റംബര്‍ 30 നകം റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതാണ്‌. ആധാറുമായി ലിങ്ക്‌ ചെയ്യാത്തവര്‍ക്ക്‌ ഒക്‌ടോബര്‍ ഒന്ന്‌ മുതല്‍ ഭക്ഷ്യധാന്യങ്ങല്‍ ലഭിക്കുന്നതല്ല.

ഇതുവരെയും ആധാര്‍ ബന്ധിപ്പാക്കാത്ത അംഗങ്ങളുടെ ആധാര്‍ ബന്ധിപ്പിക്കുന്നതിന്‌ സെപ്‌റ്റംബര്‍ 28, 30 തീയതികളില്‍ ആധാര്‍, റേഷന്‍ കാര്‍ഡ്‌ എന്നിവയുമായി താലൂക്ക്‌ സപ്ലൈ ആഫീസില്‍ നേരിട്ട്‌ ഹാജരായി ആധാര്‍ ബന്ധിപ്പിക്കാമെന്ന്‌ താലൂക്ക്‌ സപ്ലൈ ആഫീസര്‍ അിറയിച്ചു.

Advertisment