Advertisment

റവന്യൂ മന്ത്രി പ്രകടിപ്പിച്ചത് സർക്കാരിന്റെ മനോഭാവം: സർവ്വകക്ഷി യോഗം പ്രഹസനമാകുമെന്ന് ഡി.സി.സി പ്രസിഡന്റ്

author-image
സാബു മാത്യു
New Update

തൊടുപുഴ: ഇടുക്കി ജില്ലയിൽ നിർമ്മാണ നിയന്ത്രണ ഉൾക്കൊള്ളുന്ന സർക്കാർ ഉത്തരവുകൾ ഇറക്കിയതിനെ ന്യായീകരിച്ച റവന്യൂ മന്ത്രിയുടെ നിലപാട് സർക്കാരിന്റെ ഊദ്യോഗിക നിലപാടാണന്നും സർവ്വകക്ഷിയോഗം 17 ന് ചേരാനിരിക്കെ മന്ത്രിയുടെ അഭിപ്രായം നിർഭാഗ്യകരമാണന്നും ഡി സി സി പ്രസിസന്റ് അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ.

Advertisment

15 സെന്റിൽ 1500 അടി കെട്ടിടം മതിയെന്ന ഉത്തരവിൽ എന്താണ് തെറ്റന്ന് ചോദിക്കുന്ന റവന്യൂ മന്ത്രി ജില്ലയിലെ കർഷകരെ രണ്ടാം നിര പൗരൻമാരായി കണക്കാക്കുകയാണ്. മറ്റ് ജില്ലകളിലെ പട്ടയഭൂമി ഉടമസ്ഥർക്കുള്ള എല്ലാ അവകാശങ്ങളും ഇടുക്കിക്കാർക്കും ലഭിച്ചേ മതിയാവൂ.

മരടിലെ സ്ഥിതി ഇടുക്കിയിൽ ഉണ്ടാവാതിരിക്കാനാണ് ഉത്തരവ് ഇറക്കിയിതെന്ന് വാദിക്കുന്ന മന്ത്രി 1964, 1993 , ഭൂപതിവ് ചട്ടങ്ങളിൽ ദേദഗതി വരുത്തില്ലെന്ന് തുറന്ന് സമ്മതിക്കുകയാണ്.

ഉത്തരവിൽ എന്ത് കുഴപ്പമാണുള്ളതെന്നും ഇതിന്റെ പേരിൽ ആളുകളെ ഇളക്കിവിട്ട് കലാപം ഉണ്ടാക്കുന്നതിലേക്ക് പോവുന്നത് ശരിയല്ലന്നും പറഞ്ഞ മന്ത്രി ജനകീയ സമരങ്ങളെ പരിഹസിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ അർത്ഥം ജില്ലയിൽ നിന്നുള്ള മന്ത്രിയോ എം എൽ എമാരോ എൽ ഡി എഫ് നേതൃത്വമോ മന്ത്രിയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയിട്ടില്ലന്നാണെന്നും അദ്ധേഹം പറഞ്ഞു.

Advertisment