Advertisment

അഡ്വക്കേറ്റ്‌ റ്റി എ സന്തോഷ്‌ തേവര്‍കുന്നേല്‍ ലോയേഴ്‌സ്‌ കോണ്‍ഗ്രസ്‌ ഇടുക്കി ജില്ലാ പ്രസിഡന്റ്‌

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ഇന്‍ഡ്യന്‍ ലോയേഴ്‌സ്‌ കോണ്‍ഗ്രസ്സ്‌ ഇടുക്കി ജില്ലാ പ്രസിഡന്റായി അഡ്വക്കേറ്റ്‌ റ്റി എ സന്തോഷ്‌ തേവര്‍കുന്നേലിനെ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. റ്റി അസഫലി നിയമിച്ചു.

തൊടുപുഴ ബാറിലെ സീനിയര്‍ അഭിഭാഷകനായ സന്തോഷ്‌ രണ്ടു പ്രാവശ്യം അഡീഷണല്‍ ജില്ലാ ഗവണ്‍മെന്റ്‌ പ്ലീഡര്‍ ആന്റ്‌ പബ്ലിക്ക്‌ പ്രോസിക്യുട്ടര്‍ ആയിരുന്നു. പോസ്‌കോ കോടതിയിലെ ആദ്യത്തെ സ്‌പെഷ്യല്‍ പബ്ലിക്ക്‌ പ്രോസിക്യുട്ടറായും സേവനം അനുഷ്‌ടിച്ചിട്ടുണ്ട്‌.

തുടങ്ങനാട്‌ തേവര്‍കുന്നേല്‍ കുടുംബാഗംമാണ്‌. ഭാര്യ ലിസിയമ്മ, മക്കള്‍ വിദ്യാര്‍ത്ഥികളായ ജ്യോതിക സന്തോഷ്‌, ജ്യോതിന്‍ സന്തോഷ്‌.

Advertisment