Advertisment

പദ്ധതി വിഹിതം ചിലവാക്കൽ: ആലക്കോട് ഗ്രാമ പഞ്ചായത്ത് ഇടുക്കി ജില്ലയിൽ ഒന്നാമത്

author-image
സാബു മാത്യു
New Update

തൊടുപുഴ: 2019 -2020 വർഷത്തിൽ 100 ശതമാനം പദ്ധതി വിഹിതം ചിലവാക്കി ആലക്കോട് ഗ്രാമപഞ്ചായത്തു ഇടുക്കി ജില്ലയിൽ ഒന്നാമതെത്തിയതായി പ്രസിഡന്റ് ടോമി കാവാലം അറിയിച്ചു.

Advertisment

ഇതിനുവേണ്ടി പരിശ്രമം നടത്തിയ ഗ്രാമപഞ്ചായത്തു അംഗങ്ങളെയും നിർവഹണ ഉദ്യോഗസ്ഥരെയും പ്രസിഡന്റ് അഭിനന്ദിച്ചു.

പദ്ധതി ജനറൽ വിഹിതം , എസ്. സി. പി, ടി. എസ്. പി, ധനകാര്യ കമ്മീഷൻ ഗ്രാൻഡ്, മെയ്ന്റനൻസ് ഗ്രാൻഡ് റോഡ്, നോൺ റോഡ് എന്നിങ്ങനെ എല്ലാ വിഭാഗത്തിലുംപെട്ട ഫണ്ടുകളും 100 ശതമാനം വിനിയോഗിച്ചാണ് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

കൂടാതെ 2020 -21 വാർഷിക പദ്ധതി രൂപീകരണം പൂർത്തിയാക്കി ജില്ലാ പ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരത്തിനായി നൽകിയതായും പ്രസിഡന്റ് അറിയിച്ചു.

Advertisment