Advertisment

ആലക്കോട്‌ വൈ.എം.സി.എ സ്ഥാപകദിനാഘോഷം 9-ന്‌

author-image
സാബു മാത്യു
New Update

ആലക്കോട്‌:  വൈ.എം.സി.എ. സ്ഥാപകദിനാഘോഷവും നാഷണല്‍ പ്രസിഡന്റ്‌ ജസ്റ്റിന്‍ ജേക്കബ്ബ്‌ ബെഞ്ചമിന്‍ കോശി, നിയുക്ത ഇടുക്കി എം.പി. അഡ്വ. ഡീന്‍ കുര്യാക്കോസ്‌ എന്നിവര്‍ക്‌ സ്വീകരണവും ജൂണ്‍ 9-ന്‌ ആലക്കോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളില്‍ നടക്കുമെന്ന്‌ പ്രോഗ്രാം കണ്‍വീനര്‍ എം.സി.ജോയി അറിയിച്ചു.

ഞായറാഴ്‌ച വൈകുന്നേരം 4.30-ന്‌ നടക്കുന്ന സമ്മേളനം പി.ജെ.ജോസഫ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം നാഷണല്‍ പ്രസിഡന്റ്‌ ജസ്റ്റിസ്‌ ജെ.ബി. കോശി നിര്‍വഹിക്കും. കുടുംബസംഗമം അഡ്വ. ഡീന്‍ കുര്യാക്കോസ്‌ എം.പി. ഉദ്‌ഘാടനം ചെയ്യും. കലയന്താനി വൈ എം സി എ പ്രസിഡന്റ്‌ ബാബു ജോസഫ്‌ അദ്ധ്യക്ഷത വഹിക്കും.

Advertisment