Advertisment

അലുമിനിയം ലേബര്‍ കോണ്‍ട്രാക്‌ട്‌ അസോസിയേഷന്‍ തൊടുപുഴ മേഖല വാര്‍ഷിക സമ്മേളനം ഇന്ന്‌

author-image
സാബു മാത്യു
New Update

തൊടുപുഴ:  അലുമിനിയം ലേബര്‍ കോണ്‍ട്രാക്‌ട്‌ അസോസിയേഷന്‍ തൊടുപുഴ മേഖല വാര്‍ഷിക സമ്മേളനം ഏപ്രില്‍ 5 വെള്ളിയാഴ്‌ച തൊടുപുഴയില്‍ നടക്കുമെന്ന്‌ മേഖല പ്രസിഡന്റ്‌ റോയി ലൂക്ക്‌ പുത്തന്‍കുളം, സെക്രട്ടറി ഷിജു തോമസ്‌ എന്നിവര്‍ അറിയിച്ചു.

വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ തൊടുപുഴ ഹൈറേഞ്ച്‌ ഫുഡ്‌ മാളില്‍ നടക്കുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി സി.ഐ. ഷമീര്‍ ഉദ്‌ഘാടനം ചെയ്യും. പ്രസിഡന്റ്‌ റോയിലൂക്ക്‌ അദ്ധ്യക്ഷത വഹിക്കും.

ജില്ലാ ജോയിന്റ്‌ സെക്രട്ടറി സജി ആന്റണി, ഭാരവാഹികളായ രമേശ്‌ ചന്ദ്രന്‍, സാബു കഞ്ഞിക്കുഴി, ബാബു കട്ടപ്പന, റ്റി.കെ. നവാസ്‌, മണിക്കുട്ടന്‍, കുര്യന്‍ തോമസ്‌, അഷറഫ്‌, എം.എച്ച്‌.അന്‍സാര്‍, ദിലീപ്‌ മാത്യു, ജെയിംസ്‌ ജേക്കബ്ബ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.

Advertisment