Advertisment

ഇടുക്കിയില്‍ യുഡിഎഫ്‌ പ്രവര്‍ത്തകരുടെ അറസ്റ്റ്‌: സിപിഎമ്മിന്റെ ഭരണകൂട ഭീകരത - യു ഡി എഫ്‌

New Update

 തൊടുപുഴ: ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെ സാരഥി ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരക്കലിന്റെ പേരില്‍ വ്യാജ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ ഇട്ട്‌ പ്രചരിപ്പിച്ചു എന്ന്‌ ആരോപിച്ച്‌ യു ഡി എഫ്‌ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ്‌ ചെയ്‌ത പോലീസ്‌ നടപടിയില്‍ യു ഡി എഫ്‌ ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വ ക്കേറ്റ്‌ എസ്‌ അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ്‌ അലക്‌സ്‌ കോഴിമലയും ശക്തമായ പ്രതി ഷേധം രേഖപ്പെടുത്തി.

Advertisment

ഫേസ്‌ബുക്കിലും വാട്‌സ്‌ആപ്പിലും പ്രചരിപ്പിക്കുന്ന വിവാദ വാര്‍ത്തയു മായി യു ഡി എഫിനോ യു ഡി എഫ്‌ പ്രവര്‍ത്തകര്‍ക്കോ യാതൊരു ബന്ധവുമില്ല. വിവാദ വാര്‍ത്തയുടെ ഉറവിടം ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെ ഔദ്യോ ഗിക ഫേസ്‌ബുക്ക്‌ പേജ്‌ 2013 നവംബര്‍ 13-ാം തീയതിയിലാണ്‌ ആരംഭിച്ചത്‌.

2016 ഏപ്രില്‍ 11-ാം തീയതി പ്രസ്‌തുത ഫേസ്‌ബുക്ക്‌ പേജിന്റെ പേര്‌ &ൂൗീ;േ ദി വോയിസ്‌ ഓഫ്‌ ഇടുക്കി&ൂൗീ;േ എന്ന്‌ മാറ്റി. പ്രസ്‌തുത ഫേസ്‌ബുക്ക്‌ പേജ്‌ ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പോജായി തുടര്‍ന്നു എങ്കിലും ആയത്‌ പില്‍ക്കാലത്ത്‌ നിര്‍ജ്ജീവമായിരുന്നു. പ്രസ്‌തുത ഫേസ്‌ബുക്ക്‌ പേജാണ്‌ വിവാദ വാര്‍ത്തയുടെ ഉറവിടം.

വിവാദങ്ങള്‍ മനപ്പൂര്‍വ്വം സൃഷ്‌ടിച്ച്‌ ആസന്നമായ തെരെഞ്ഞെടുപ്പില്‍ അവിശുദ്ധ നേട്ടമുണ്ടാക്കാന്‍ വേണ്ടി സി പി എമ്മും, ഹൈറഞ്ച്‌ സംരക്ഷണ സമിതിയും നടത്തിയ ഗൂഢാലോചനയുടെ പരി ണിത ഫലമാണ്‌ പ്രസ്‌തുത ഫേസ്‌ബുക്ക്‌ പേജ്‌. വിവാദ ഫേസ്‌ ബുക്ക്‌ പോസ്റ്റിനെ സംബന്ധിച്ചു നടത്തിയ പോലീസ്‌ അന്വേഷണത്തില്‍ ആയത്‌ ഹൈറേഞ്ച്‌ സംരക്ഷണ സമതി തന്നെ പോസ്റ്റ്‌ ചെയ്‌തതാണെന്ന്‌ വെളിവായിട്ടുണ്ട്‌.

അക്കാരണത്താല്‍ യു ഡി എഫ്‌ പ്രവര്‍ത്തകരെ കള്ളക്കേസ്സിലില്‍ കുടുക്കി ജ്യാമമില്ലാത്ത വകുപ്പ്‌ ചുമത്തി പീഡിപ്പിക്കുന്നത്‌ അന്യായമാണ്‌. വ്യാജ ഫേസ്‌ബുക്ക്‌ പോസ്റ്റിട്ട ഹൈറേഞ്ച്‌ സംരക്ഷണ സമതിക്കും ഭാരവാഹികള്‍ക്കും എതിരെ നിയമാനുസരണം കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ കുറ്റവാളികളെ പ്രോസിക്യൂട്ട്‌ ചെയ്യണമെന്നും സി പി എമ്മിന്റെ ഭരണകൂട ഭീകരതക്കെതിരെയുള്ള പോരാട്ടം പൊതു സമൂഹം ഏറ്റെടുക്കണമെന്നും യു ഡി എഫ്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.

Advertisment