Advertisment

അപകടത്തില്‍ പരിക്കേറ്റ്‌ റോഡില്‍ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച ആശാപ്രവര്‍ത്തകയ്ക്ക് സമ്മാനം നല്‍കി

New Update

തൊടുപുഴ:  ബൈക്കപകടത്തില്‍ പരിക്കേറ്റ്‌ റോഡില്‍ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച ആശാപ്രവര്‍ത്തക കുരുതിക്കളം കുരങ്ങനാനിയില്‍ റോസമ്മയ്‌ക്ക്‌ മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കി തൊടുപുഴയിലെ ജി ഹബ്‌ ഉടമ വി.എ അനീഷ്‌ അനുമോദിച്ചു.

Advertisment

publive-image

സ്വന്തമായി റോസമ്മയ്‌ക്ക്‌ മൊബൈല്‍ ഫോണ്‍ ഇല്ലെന്ന വിവരം മംഗളം റിപ്പോര്‍ട്ടറായ ബേബി താന്നിക്കലാണ്‌ ശ്രദ്ധയില്‍പ്പെടുത്തിയത്‌. ഇതേത്തുടര്‍ന്നാണ്‌ മറ്റുള്ളവര്‍ക്ക്‌ മാതൃകയായ പ്രവര്‍ത്തനം നടത്തിയ റോസമ്മയ്‌ക്ക്‌ മൊബൈല്‍ ഫോണ്‍ നല്‍കുവാന്‍ താല്‍പ്പര്യമുണ്ടെന്ന്‌ ജി. ഹബ്‌്‌ ഉടമ അനീഷ്‌ പറഞ്ഞത്‌.

തൊടുപുഴ ജി ഹബ്‌ ഷോറൂമില്‍ നടന്ന ചടങ്ങില്‍ ഉടമ വി.എ. അനീഷ്‌ മൊബൈല്‍ ഫോണ്‍ റോസമ്മയ്‌ക്ക്‌ കൈമാറി. റോസമ്മയുടെ സത്‌പ്രവൃത്തി സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ച എല്‍.ഐ.സി. ഏജന്റ്‌ സുജ രവീന്ദ്രന്‍, മംഗളം റിപ്പോര്‍ട്ടര്‍ ബേബി താന്നിക്കല്‍, സാബു നെയ്യശ്ശേരി, കൈതക്കോട്‌ ജബ്ബാര്‍, ബിനു മുട്ടം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പരിക്കേറ്റ്‌ കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ കണ്ടു നിന്നവരില്‍ പലരും തയ്യാറായില്ലെന്ന്‌ റോസമ്മ പറഞ്ഞു.

Advertisment