Advertisment

പൗരത്വ നിയമഭേദഗതി വിജ്ഞാപനം പിൻവലിക്കണം : ബാബു ജോസഫ്

New Update

തൃപ്പൂണിത്തുറ: പൗരത്വ നിയമ ഭേദഗതിയിലൂടെ ഇന്ത്യൻ മതേരത്വം തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണ്, ഇന്ത്യയൊട്ടാകെ പരത്വബില്ലിനെതിരെ രാജ്യമൊട്ടാകെ സമരങ്ങൾ നടക്കുമ്പോഴും കേന്ദ്ര സർക്കാർ ഭേദഗതി അംഗീകരിച്ചു കൊണ്ട് വിഞാപനം ഇറക്കിയത് ഇന്ത്യൻ ജനാതിപത്യത്തോടുള്ള വെല്ലുവിളിയാണ് ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന കാർഷിക പ്രതിസന്ധി , നാണ്യപെരുപ്പം തൊഴിലില്ലായ്മ വിലകയറ്റം തുടങ്ങിയ വിഷയങ്ങളിൽ ജനശ്രദ്ധ തിരിച്ചു വിടാനുള്ള ഗൂഡശ്രമമാണ് നടക്കുന്നത് കേരളാ കോൺഗ്രസ് (എം) എറണാകുളം ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് പറഞ്ഞു.

Advertisment

publive-image

ത്രിപ്പൂണിത്തുറ നിയോജ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. നിയോജക മണ്ഡലം പ്രസിഡന്റ് റോണി ജോൺ കാളിയാവുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി വി.വി ജോഷി എം.എം ഫ്രാൻസിസ് ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി ടോമി ജോസഫ് നിയോജ മണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറി വിപിൻ പുളിമൂട്ടിൽ ,

publive-image

കെ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജോർജ് കോട്ടൂർ നിയോജ മണ്ഡലം നേതക്കളായ പോൾ അഴിക്കകത്ത് ,ജോണി പുത്തൻപുരയ്ക്കൽ മാത്യൂ മരട് , സി.കെ ജീവൻ ലാൽ ത്രിപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് വിപിൻ വർഗീസ് മാനുള്ളിൽ ഉദയംപേരൂർ മണ്ഡലം പ്രസിഡന്റ് സിജോ അറയ്ക്ക താഴത്ത് മരട് മണ്ഡലം പ്രസിഡന്റ് കുഞ്ഞപ്പൻ മരട്,

കുംബളം മണ്ഡലം പ്രസിഡന്റ് സാബു കുംബളം, ഇടക്കൊച്ചി മണ്ഡലം പ്രസിഡന്റ് ടി.ജി ജോർജ് ,യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോസി പി തോമസ്,യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡന്റ് ബിജു ഇടകൊച്ചി,

കെ.ട്ടി.യു.സി യൂണിയൻ പ്രസിഡന്റ് റെജി പാലോസ് ഷാജി മാളിയംവീട്ടിൽ, പി.എൻ.ജി പിള്ള സേവ്യർ മറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment