Advertisment

രമ്യ ഹരിദാസിനോട് എ വിജയരാഘവന്‍ പരസ്യമായി മാപ്പു പറയണമെന്ന്‌ ഭാരതീയ ദളിത്‌ കോണ്‍ഗ്രസ്സ്‌

author-image
സാബു മാത്യു
New Update

തൊടുപുഴ:  ലോക്‌സഭയിലേയ്‌ക്ക്‌ മത്സരിക്കുന്ന ആലത്തൂരിലെ യു ഡി എഫ്‌ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ പൊതുസമൂഹത്തിനു മുമ്പാകെ നടത്തിയ അപവാദപരാമര്‍ശം പിന്‍വലിച്ച്‌ പരസ്യമായി മാപ്പു പറയണമെന്ന്‌ ഭാരതീയ ദളിത്‌ കോണ്‍ഗ്രസ്സ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. ബിജു ആവശ്യപ്പെട്ടു.

ഒരു പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വളരെ ദരിദ്രയായ ദളിത്‌ യുവതിക്കെതിരെയുള്ള ഇത്തരം അപവാദ പ്രചരണത്തോടെ സി പി എമ്മും ഇടതുപക്ഷവും നിര്‍മ്മിച്ച കാപട്യത്തിന്റെ വനിതാ മതില്‍ പൊളിഞ്ഞു വീണിരിക്കുകയാണെന്നും എന്‍.കെ. ബിജു പറഞ്ഞു.

പട്ടിണിപാവങ്ങളുടെയും ദളിതരുടെയും പേരില്‍ ഊറ്റംകൊള്ളുന്ന സി പി എം നേതാക്കളുടെ ഏറ്റവും തരംതാണ വികലമായ മാനസികാവസ്ഥയാണ്‌ ഇത്തരം പ്രസംഗങ്ങളിലൂടെ വെളിവാകുന്നത്‌. എന്നിട്ടും മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയും ഇതിനെ ന്യായീകരിക്കുന്നത്‌ ഹീനമായ നയവൈകല്യമാണെന്നും എന്‍.കെ. ബിജു പറഞ്ഞു.

Advertisment