Advertisment

കെ.എം. മാണി രാഷ്ട്രിയത്തിനു കാരുണ്യത്തിന്റെ മുഖം പകര്‍ന്ന നേതാവ്: ബിജു പറയന്നിലം

author-image
സാബു മാത്യു
New Update

കൊച്ചി:  രാഷ്ട്രിയത്തിനു കാരുണ്യത്തിന്റെ മുഖം പകര്‍ന്ന നേതാവാണു അന്തരിച്ച കെ.എം. മാണിയെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അനുസ്മരിച്ചു. കാരുണ്യ ചികിത്സാനിധി ഉള്‍പ്പടെ പാവങ്ങളോടുള്ള കരുതല്‍ പ്രകടമായ നിരവധി പദ്ധതികള്‍ അദ്ദേഹം ആവിഷ്‌കരിച്ചു നടപ്പാക്കി.

കര്‍ഷകരുടെ ആവശ്യങ്ങളോടും ക്രിയാത്മകമായ സമീപനം സ്വീകരിച്ചു. സഭയും സമുദായവുമായി എക്കാലവും ആത്മബന്ധം പുലര്‍ത്തിവന്ന അദ്ദേഹം സഭയ്ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ ചിരസ്മരണീയമാണ്. കെ.എം. മാണിയുടെ വിയോഗം സമൂഹത്തിനാകെ തീരാനഷ്ടമാണെന്നും ബിജു പറയന്നിലം പറഞ്ഞു.

Advertisment