Advertisment

സഹോദരീ സഹോദരന്മാരാണെന്ന തിരിച്ചറിവുണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവും : മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  എല്ലാവരും സഹോദരീ സഹോദരന്മാരാണെന്ന തിരിച്ചറിവുണ്ടെങ്കില്‍ ഇന്ന്‌ ലോകത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങളും ഒഴിവാക്കാനാവുമെന്ന്‌ കോതമംഗലം ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. നാം സഹോദരീ സഹോദരന്മാരാണെന്ന ചിന്തയുള്ളിടത്ത്‌ പ്രശ്‌നങ്ങളില്ല.

Advertisment

നന്മയുടെ ചിന്തകള്‍ മനസ്സിലുണ്ടായാല്‍ അവിടെ സമാധാനം ഉണ്ടാകുമെന്നും ബിഷപ്പ്‌ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ്സ്‌ നടത്തി വരുന്ന ക്രിസ്‌മീറ്റിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തൊടുപുഴ ന്യൂമാന്‍ കോളേജ്‌ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊടുപുഴയിലെ സാമുദായിക, സാംസ്‌ക്കാരിക, രാഷ്‌ട്രീയ വ്യാപാരി പ്രമുഖരുടെ ഒത്തുചേരലാണ്‌ ക്രിസ്‌തുമസ്സ്‌ - ന്യൂ ഇയര്‍ സൗഹൃദസംഗമമായ ക്രിസ്‌മീറ്റിലൂടെ നടന്നത്‌.

അഡ്വ. ഡീന്‍ കുര്യാക്കോസ്‌ എം.പി. അധ്യക്ഷത വഹിച്ചു. പി.ജെ.ജോസഫ്‌ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി.

കത്തോലിക്ക കോണ്‍ഗ്രസ്സ്‌ ഗ്ലോബല്‍ പ്രസിഡന്റ്‌ അഡ്വ. ബിജു പറയന്നിലം, തൊടുപുഴ ടൗണ്‍പള്ളി വികാരി റവ.ഡോ. ജിയോ തടിക്കാട്ട്‌, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി, വണ്ണപ്പുറം സെന്‍ട്രല്‍ ജുമാ മസ്‌ജിദ്‌ ഇമാം ഹനീഫ്‌ ഖാഷിഫി, പ്രസ്‌ക്ലബ്ബ്‌ പ്രസിഡന്റ്‌ എം.എന്‍. സുരേഷ്‌,

മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ റ്റി.സി. രാജു തരണിയില്‍, കത്തോലിക്ക കോണ്‍ഗ്രസ്സ്‌ രൂപത പ്രസിഡന്റ്‌ ഐപ്പച്ചന്‍ തടിക്കാട്ട്‌, വിജ്ഞാനമാതാ പള്ളി വികാരി ഫാ. ജോസഫ്‌ മക്കോളില്‍, ന്യൂമാന്‍ കോളേജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ റവ.ഡോ. മാനുവല്‍ പിച്ചളക്കാട്ട്‌, ബര്‍സാര്‍ ഫാ. പോള്‍ കാരക്കൊമ്പില്‍, ജോണ്‍ മുണ്ടന്‍കാവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബി ജെ പി ജില്ലാ പ്രസിഡന്റ്‌ ബിനു ജെ കൈമള്‍, ജില്ലാ സെക്രട്ടറി കെ.എസ്‌. അജി, മുസ്ലിം ലീഗ്‌ നേതാക്കളായ റ്റി.എം. സലിം, എം.എസ്‌. മുഹമ്മദ്‌, കെ.എം.എ ഷുക്കൂര്‍, കെ.പി.സി.സി. നിര്‍വ്വാഹക സമിതിയംഗങ്ങളായ റോയി കെ പൗലോസ്‌, സി പി മാത്യു,

തൊടുപുഴ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ കെ.എം.ബാബു, കാഡ്‌സ്‌ പ്രസിഡന്റ്‌ ആന്റണി കണ്ടിരിക്കല്‍, എന്‍. രവീന്ദ്രന്‍, മനോജ്‌ കോക്കാട്ട്‌, കേരള കോണ്‍ഗ്രസ്സ്‌ ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. എം.ജെ. ജേക്കബ്ബ്‌, അഡ്വ. ജോസി ജേക്കബ്ബ്‌, ജോസുകുട്ടി ജെ ഒഴുകയില്‍,

കെ.സി.സി. പ്രസിഡന്റ്‌ തമ്പി എരുമേലിക്കര, വ്യാപാരി വ്യവസായികളായ ലൂണാര്‍ ഐസക്‌, ഔസേഫ്‌ ജോണ്‍ പുളിമൂട്ടില്‍, ജോസ്‌ കളരിക്കല്‍, എം.എന്‍. ബാബു, കെ.എം.ജോസഫ്‌ ബിനോയി, ജോസ്‌ വര്‍ക്കി കാക്കനാട്ട്‌, ഷാഹുല്‍ പടിഞ്ഞാറേക്കര, ആര്‍. രമേഷ്‌, ജോമി ചാമക്കാല,

സന്യാസിനി സഭകളെ പ്രതിനിധീകരിച്ച്‌ സിസ്റ്റര്‍ ഗ്രേസ്‌ കൊച്ചുപാലിയത്ത്‌, സിസ്റ്റര്‍ എലൈസ്‌, സിസ്റ്റര്‍ ത്രേസ്യാമ്മ പള്ളിക്കുന്നേല്‍, മാധ്യമപ്രവര്‍ത്തകരായ എസ്‌.വി. രാജേഷ്‌, എം.ബിലീന, ജെയ്‌സ്‌ വാട്ടപ്പിള്ളില്‍, കെ.എ. സിദ്ദിഖ്‌, സാബു നെയ്യശ്ശേരി തുടങ്ങി നിരവധിയാളുകള്‍ സംഗമത്തില്‍ പങ്കെടുത്തു.

തൊടുപുഴയിലെ വിവിധ മേഖലകളിലുള്ളവര്‍ സംഗമിച്ച്‌ സ്‌നേഹവിരുന്നോടെ സന്തോഷം പങ്കിട്ടാണ്‌ ക്രിസ്‌മീറ്റിന്‌ സമാപനമായത്‌. പങ്കെടുത്ത എല്ലാവരും ഇതിനെ ഒരു പുതിയ അനുഭവമായി പറയുകയുണ്ടായി.

Advertisment