Advertisment

തൊടുപുഴയില്‍ ബി എസ്‌ എന്‍ എല്‍ മേള

author-image
സാബു മാത്യു
Updated On
New Update

ബി എസ്‌ എന്‍ എല്‍ മൊബൈല്‍, ലാന്‍ഡ്‌ലൈന്‍, ബ്രോഡ്‌ബാന്‍ഡ്‌, എഫ്‌.റ്റി.റ്റി.എച്ച്‌ സേവനങ്ങള്‍ക്ക്‌ പുതിയതായി അവതരിപ്പിച്ചിട്ടുള്ള ഓഫറുകളും ഇളവുകളും ഉപഭോക്താക്കളിലേയ്‌ക്ക്‌ എത്തിക്കുന്നതിന്റെ ഭാഗമായി താഴെ പറയുന്ന സ്ഥലങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട്‌ 4.30 വരെ ബി എസ്‌ എന്‍ എല്‍ മേള നടത്തപ്പെടുന്നു.

Advertisment

പുതിയ 4 ജി സിം എടുക്കുന്നതിനും നിലവിലുള്ള സിം 4 ജിയിലേയ്‌ക്ക്‌ മാറ്റുന്നതിനും, മറ്റു കമ്പനികളുടെ മൊബൈല്‍ കണക്ഷനുകള്‍ ബി എസ്‌ എന്‍ എല്‍ 4 ജിയിലേയ്‌ക്ക്‌ മാറ്റുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും.

പുതിയ ലാന്‍ഡ്‌ ലൈന്‍, ബ്രോഡ്‌ ബാന്‍ഡ്‌, എഫ്‌ റ്റി റ്റി എച്ച്‌ കണക്ഷനുകള്‍ ബുക്ക്‌ ചെയ്യുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. പുതിയ കണക്ഷന്‍ എടുക്കുന്നതിന്‌ ഫോട്ടോയും തിരിച്ചറിയല്‍ രേഖയുമായി എത്തേണ്ടതാണ്‌.

14.02.2019, 15.02.2019 - സിവില്‍ സ്റ്റേഷന്‍, തൊടുപുഴ

16.02.2019 - പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡ്‌, തൊടുപുഴ

Advertisment