Advertisment

സംസ്ഥാന ബഡ്‌ജറ്റ്‌: ഇടുക്കി ജില്ലയെ മറന്നു - യു ഡി എഫ്‌

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ:  സംസ്ഥാന ബഡ്‌ജറ്റില്‍ ഇടുക്കി ജില്ലയെ സമ്പൂര്‍ണ്ണമായി അവഗണിച്ചതില്‍ യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ്‌ എസ്‌ അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ്‌ അലക്‌സ്‌ കോഴിമലയും പ്രതിഷേധിച്ചു.

Advertisment

പ്രളയത്തിലും, പ്രകൃതി ക്ഷോഭത്തിലും ഏറ്റവും കൂടുതല്‍ ദുരന്തങ്ങളും നഷ്‌ടങ്ങളും ഉണ്ടായത്‌ ഇടുക്കി ജില്ലയിലാണ്‌. ജില്ലയില്‍ നിന്നും ഒരു മന്ത്രി ഉണ്ടായിട്ടും സര്‍ക്കാരിനെ ഇക്കാര്യം വേണ്ട വിധം ധരിപ്പിക്കാന്‍ കഴിയാതെ പോയത്‌ ഗുരുതരമായ വീഴ്‌ച്ചയാണ്‌. ഇടുക്കി ജില്ലക്കായി ബഡ്‌ജറ്റില്‍ ഒന്നും നേടിയെടുക്കാന്‍ കഴിയാതെ പോയ മന്ത്രി എം എം മണിക്ക്‌ തല്‍സ്ഥാനത്ത്‌ തുട രാന്‍ അര്‍ഹതയുണ്ടോ എന്ന്‌ അദ്ദേഹം സ്വയം ആ,ലാചിക്കണമന്നും യു ഡി എഫ്‌ നേതാക്കള്‍ ആവ്‌ശ്യപ്പെട്ടു.

publive-image

മഹാ പ്രളയത്തിലും പ്രകൃതി ക്ഷോഭത്തിലും 57 വിലപ്പെട്ട ജീവനുകളാണ്‌ പൊലിഞ്ഞത്‌. കാണാതായ 7 പേരേ ഇനിയും കണ്ടു കിട്ടിയിട്ടില്ല. അവരും മര ണപ്പെട്ടു എന്ന്‌ വേണം അനുമാനിക്കാന്‍. 211 ദുരിത്വാശാസ ക്യാമ്പുകളി ലായി 10,630 കുടുംബഗങ്ങിലെ 33,835 അംഗങ്ങള്‍ ദിവസങ്ങളോളം അഭയം തേടി. ജില്ലയിലേമ്പാടുമായി 278 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലും, 1800 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായി.

2093 വീടുകള്‍ പൂര്‍ണ്ണമായും, 8355 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. വീടുകള്‍ തകര്‍ന്നതിലൂടെ 59 കോടി രൂപയുടെ നഷ്‌ടം ഉണ്ടായിട്ടുണ്ട്‌. 1280 കിലോമീറ്റര്‍ പി ഡബ്ല്യു ഡി റോഡുക ളും, 350 കീലോമീറ്റര്‍ ദേശീയ പാതയും, അതിലേറെ ഗ്രാമീണ റോഡുകളും തകര്‍ന്നു. ആ ഇനത്തില്‍ ഉണ്ടായ നഷ്‌ടം 3000 കോടി രൂപയില്‍ അധികമാണ്‌.

11529 ഹെക്‌ടര്‍ സ്ഥലത്ത്‌ കൃഷി നാശം ഉണ്ടായതിലൂടെ 65 കോടി രൂപയുടെ നഷ്‌ടവും കന്നുകാലികള്‍ നശിച്ചതിലൂടെ 28 കോടി രൂപയുടെ നഷ്‌ടവും ഉണ്ടായി. പ്രള യ-പ്രകൃതി ദുരന്തത്തിന്റെ ഔദ്യോഗിക കണക്കുകള്‍ ഇതൊക്കെയാണെങ്കിലും യഥാര്‍ത്ഥ കണക്കുകള്‍ ഇതിലൊക്കെ അധികമാണ്‌. 32911 കര്‍ഷകര്‍ നഷ്‌ടപരിഹാരം തേടി അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്‌.

ദുരി താശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവരില്‍ 4000-ല്‍ പരം പേര്‍ക്ക്‌ 10,000/- രൂപ വീതം നല്‍കിയതല്ലാതെ ആര്‍ക്കും ഓരു നഷ്‌ടപരിഹാരവും നല്‍കിയിട്ടില്ല. വീടുകള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ പുതിയ വീടുകള്‍ നിര്‍മ്മിക്കുവാനുള്ള നടപടികളും 2 ഇതുവരെ ഫലം കണ്ടിട്ടില്ല. താറുമാറായ റോഡുകള്‍ ഗതാഗത യോഗ്യമാ ക്കുന്ന കാര്യം അറിഞ്ഞില്ലെന്ന മട്ടിലാണ്‌ സര്‍ക്കാര്‍.

സത്യത്തില്‍ വയനാട്‌ ജില്ലക്കും, ആലപ്പുഴ ജല്ലക്കും അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ തുക വകയിരുത്തേണ്ടത്‌ ഇടുക്കി ജില്ലക്കായിരുന്നു ദൗര്‍ഭാഗ്യവ ശാല്‍ ഒന്നും നേടിയെടുക്കാന്‍ മന്ത്രി എം എം മണി അടക്കമുള്ള ഉടതു മുന്നണി എം എല്‍ എമാര്‍ക്ക്‌്‌ കഴിഞ്ഞില്ല. ഈ കൊടിയ അവഗണനക്ക്‌ ഇടതു മുന്നണി കനത്ത വില നല്‍കേണ്ടി വരുമെന്നും യു ഡി എഫ്‌ നേതക്കള്‍ പ്രസ്‌താവിച്ചു.

നാണ്യ വിളകളുടെ രൂക്ഷമായ വിലയിടിവുമൂലം പ്രതിസന്ധിയി ലായ ജില്ലയിലെ മലയോര കര്‍ഷകരെ കടക്കെണിയില്‍ നിന്നും കരകയറ്റാനായി ബഡ്‌ജറ്റില്‍ ശുപാര്‍ശകള്‍ പോലുമില്ല. റബ്ബര്‍ മേഖലക്കായി വക വച്ചിരിക്കുന്ന തുക തികച്ചും പരിമിതമാണ്‌. റബ്ബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ പൊടിക്കൈകള്‍ ഒന്നും പോരാ. സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം.

കടക്കെണി മൂലം കര്‍ഷകരുടെ ആത്മഹത്യ തുടര്‍ക്കഥയായ സാഹചര്യത്തില്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും, ഉദ്യോഗസ്ഥന്‍മാര്‍ക്കും എതിരെ ആത്മഹത്യാ പ്രേരണക്ക്‌ കേസ്സ്‌ എടുക്കണമെന്നും യു ഡി എഫ്‌ നേതാക്കള്‍ ആവശ്യപ്പെട്ടു. അഡ്വ. എസ്‌ അശോകന്‍

Advertisment