Advertisment

കാര്‍മല്‍ പ്രൊവിന്‍സ്‌ ഹരിത പദ്ധതിയ്‌ക്ക്‌ ശനിയാഴ്ച തുടക്കം കുറിക്കും

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  സി എം ഐ സഭയുടെ മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍സ്‌ ആവിഷ്‌കരിച്ച സമഗ്ര പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഹരിതപദ്ധതിയ്‌ക്ക്‌ ഫെബ്രുവരി 16-ന്‌ തുടക്കം കുറിക്കും.

Advertisment

ശനിയാഴ്‌ച രാവിലെ 10-ന്‌ വഴിത്തല ശാന്തിഗിരി കോളേജില്‍ മന്ത്രി എം.എം.മണി ഉദ്‌ഘാടനം നിര്‍വഹിക്കും. കേരള ന്യൂനപക്ഷ വികസന സാമ്പത്തിക കോര്‍പ്പറേഷന്‍ ഡയറക്‌ടര്‍ പ്രൊഫ. മോനമ്മ കോക്കാട്ട്‌, കാര്‍മല്‍ പ്രൊവിന്‍സ്‌ പ്രൊവിന്‍ഷ്യാള്‍ ഫാ. പോള്‍ പാറക്കാട്ടേല്‍, പുറപ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഏലിക്കുട്ടി മാണി, ഫാ. മാത്യു കളപ്പുര, ഫാ. മാത്യു മഞ്ഞക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും സി എം ഐ ആശ്രമങ്ങളിലൂടെയും ഇടുക്കി, എറണാകുളം ജില്ലകളിലെ 2000 കുടുംബങ്ങളില്‍ ഹരിതപദ്ധതി എത്തിക്കുകയാണ്‌ ലക്ഷ്യം. വിഷലിപ്‌തമായ ഭക്ഷ്യസംസ്‌ക്കാരം മാറി ജൈവസംസ്‌ക്കാരം പുനര്‍ജീവിപ്പിക്കാനും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പില്‍ വരുത്താനും സുരക്ഷിതഭക്ഷണം ഉറപ്പുവരുത്തുവാനുമുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌.

ജൈവവൈവിധ്യ സംരക്ഷണം, ജൈവകൃഷി പ്രോത്സാഹനം, പഴം, പച്ചക്കറികളുടെ സ്വയം പര്യാപ്‌തത, ജലം മണ്ണ്‌ സംരക്ഷണം, പരിസര ശുചിത്വം എന്നിവ നേടിയെടുക്കുകയാണ്‌ ലക്ഷ്യം.

ഡല്‍ഹി ആസ്ഥാനമായുള്ള ഗ്ലോബല്‍ ലീഡേഴ്‌സ്‌ ഫൗണ്ടേഷന്‍ ദേശീയ ഹരിത സര്‍ട്ടിഫിക്കറ്റ്‌ നല്‍കി അംഗീകരിച്ച മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍സിന്റെ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ്‌ നവീന പദ്ധതി നടപ്പാക്കുന്നതെന്ന്‌ ഗ്ലോബല്‍ ഗ്രീന്‍ അംബാസിഡര്‍ റവ. ഡോ. മാത്യു മഞ്ഞക്കുന്നേല്‍ അറിയിച്ചു. സി എം ഐ സഭയുടെ പ്രഥമ ഗ്രീന്‍ പ്രൊവിന്‍സാണ്‌ മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍സ്‌.

ഫോണ്‍: 9447440911.

Advertisment