Advertisment

അഖിലേന്ത്യ അവാര്‍ഡീ ടീച്ചേഴ്‌സ്‌ ഫെഡറേഷന്‍ രജത ജൂബിലിയും പുരസ്‌കാര സമര്‍പ്പണവും 25-ന്‌

author-image
സാബു മാത്യു
New Update

തൊടുപുഴ:  അഖിലേന്ത്യ അവാര്‍ഡീ ടീച്ചേഴ്‌സ്‌ ഫെഡറേഷന്‍ രജത ജൂബിലിയും പുരസ്‌കാര സമര്‍പ്പണവും 25-ന്‌ പാലാ ചൂണ്ടച്ചേരി സെന്റ്‌ ജോസഫ്‌സ്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ്‌ 2-ന്‌ ചേരുന്ന സമ്മേളനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും.

Advertisment

എം.ജി. സര്‍വ്വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും. പ്രൊഫ.ഡോ. മുരളീധരന്‍പിള്ള (ആയുര്‍വേദ കര്‍മ്മ ശ്രേഷ്‌ഠ), റ്റി.വി നാരായണവര്‍മ്മ (ആചാര്യോത്തംസ), ഡോ. ആര്‍. ഭദ്രന്‍പിള്ള, ലീലാമ്മ ജെയിംസ്‌ നന്ദളം (സാഹിത്യപ്രതിഭ), എന്‍. ബാഹുലേയന്‍, ഫാ. ജോസ്‌ ഏഴാനിക്കാട്ട്‌ (സേവാ നിരത),

റ്റി.പി ഗോപാലകൃഷ്‌ണ കുറുപ്പ്‌ (നാടന്‍ കലാശ്രേഷ്‌ഠ), എം. ശ്രീനിവാസന്‍ (ഭരണ നിപുണ), മോഹന്‍ ചാവറ (ജീവന ശ്രേഷ്‌ഠ), കെ.പി. കണ്ണന്‍മാസ്റ്റര്‍ (നാടകാചാര്യ), ചങ്ങങ്കരി സ്വാമിദാസ്‌ (നാട്യകുലപതി) എന്നിവര്‍ പുരസ്‌കാരങ്ങള്‍ സ്വീകരിക്കും. ഫെഡറേഷന്‍ പ്രസിഡന്റ്‌ കോന്നിയൂര്‍ രാധാകൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിക്കും.

സ്‌മരണിക പ്രകാശനം പ്രൊഫ. മരിയ ജോസഫ്‌ സേവ്യര്‍ നിര്‍വഹിക്കും. വൈസ്‌ പ്രസിഡന്റ്‌ മാത്യു അഗസ്റ്റിന്‍, മോണ്‍. ജോസഫ്‌ മലേപ്പറമ്പില്‍, പി.കെ. സുധാകരന്‍പിള്ള, അജിത്‌കുമാര്‍ ബി പിള്ള, വി.എന്‍. സദാശിവന്‍പിള്ള, ഭദ്രന്‍ എസ്‌ ഞാറക്കാട്ട്‌, പി.എ. ജോര്‍ജ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.

Advertisment