Advertisment

ജൂനിയര്‍ കോ ഓപ്പറേറ്റീവ്‌ ഇന്‍സ്‌പെക്‌ടര്‍ പരീക്ഷ അന്തിമ ഉത്തരസൂചികയിലെ തെറ്റുകള്‍ പി എസ്‌ സി തിരുത്തണം: ഇന്‍സ്‌പെക്‌ടേഴ്‌സ്‌ ആന്റ്‌ ഓഡിറ്റേഴ്‌സ്‌ അസോസിയേഷന്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഫെബ്രു. 1-ന്‌ പി.എസ്‌.സി നടത്തിയ ജൂനിയര്‍ കോ ഓപ്പറേറ്റീവ്‌ ഇന്‍സ്‌പെക്‌ടര്‍ പരീക്ഷയെ തുടര്‍ന്ന്‌ പ്രസിദ്ധീകരിച്ച അന്തിമ ഉത്തരസൂചികയില്‍ വ്യാപക തെറ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.

Advertisment

ഗുരുതരമായ തെറ്റുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തിരുത്താത്ത പി എസ്‌. സി നിലപാടില്‍ കേരള സ്റ്റേറ്റ്‌ കോ ഓപ്പറേറ്റീവ്‌ ഇന്‍സ്‌പെക്‌ടേഴ്‌സ്‌ ആന്റ്‌ ഓഡിറ്റേഴ്‌സ്‌ അസോസിയേഷന്‍ ഇടുക്കിജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

അഞ്ച്‌ ചോദ്യങ്ങളുടെ ഉത്തരങ്ങളിലാണ്‌ പി .എസ്‌.സിയ്‌ക്ക്‌ പിഴവ്‌ സംഭവിച്ചത്‌. സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ കേരള സഹകരണസംഘം നിയമം വകുപ്പ്‌ 74 ആണെന്നിരിക്കെ വകുപ്പ്‌ 75 എന്നാണ്‌ പി എസ്‌ സി യുടെ കണ്ടെത്തല്‍.

കേരള സഹകരണസംഘം നിയമം വകുപ്പ്‌ 68 എ പ്രകാരം നിയമിക്കുന്ന ഉദ്യോഗസ്ഥന്‍ വിജിലന്‍സ്‌ ഓഫീസര്‍ ആണെന്നിരിക്കെ ആര്‍ബിട്രേറ്റര്‍ എന്നാണ്‌ പി എസ്‌ സി ഉത്തരമായി രേഖപ്പെടുത്തിയിട്ടുള്ളത്‌.

ആര്‍.ബി.ഐ. ഓള്‍ ഇന്ത്യ റൂറര്‍ ക്രെഡിറ്റ്‌ റിവ്യൂ കമ്മിറ്റിയെ നിയമിച്ച വര്‍ഷം 1966 ആണെന്നിരിക്കെ 1970 എന്നാണ്‌ പി എസ്‌ സി യുടെ കണ്ടെത്തല്‍.

ബാങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍ നിക്ഷേപകനും ബാങ്കും തമ്മിലുള്ള ബന്ധം ക്രഡിറ്റര്‍ ആന്റ്‌ ഡെറ്റര്‍ ആണെന്നിരിക്കെ ഡെറ്റര്‍ ആന്റ്‌ ക്രെഡിറ്റര്‍ എന്നാ പി എസ്‌ സി യുടെ അന്തിമ ഉത്തരസൂചികയിലെ ഉത്തരം.

ഡാറ്റാ സിഗ്നലുകളുടെ കൈമാറ്റത്തിന്‌ പറ്റിയ ഉപകരണം റിപ്പീറ്റര്‍ ആണ്‌. റിപ്പീറ്റര്‍ എന്ന ഉത്തരം കൃത്യമായി ചോദ്യപേപ്പറില്‍ ഉണ്ടായിട്ടും പ്രസ്‌തുത ചോദ്യം പി എസ്‌ സി റദ്ദാക്കിയ നടപടിയിലും ദുരൂഹതയുണ്ട്‌.

തെറ്റുകള്‍ പി എസ്‌ സി തിരുത്താന്‍ തയ്യാറാകാത്തത്‌ ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലിവിളിയാണെന്ന്‌ അസോസിയേഷന്‍ ആരോപിച്ചു. ഗവര്‍ണര്‍, മുഖ്യമന്ത്രി, പി എസ്‌ സി ചെയര്‍മാന്‍ എന്നിവര്‍ക്ക്‌ പരാതി നല്‍കുവാനും അസോസിയേഷന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ്‌ റ്റി.കെ.നിസാര്‍ അദ്യക്ഷത വഹിച്ചു.

അസോസിയേഷന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജിറ്റ്‌സി ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്‌ത യോഗത്തില്‍ യു.എം.ഷാജി, ഡെന്നിസ്‌ എം ഇടശ്ശേരി, റോയി വര്‍ഗീസ്‌, കെ.ആര്‍.ഡെന്നി, പി.ജി. സന്തോഷ്‌കുമാര്‍, കെ.ബി. റഫീഖ്‌, എം.എം. ബിനുമോന്‍, ഷെനില്‍ എല്‍ദോസ്‌, അബ്‌ദുള്‍ ജലീല്‍, മായ എന്നിവര്‍ പ്രസംഗിച്ചു.

Advertisment