Advertisment

കോൺഗ്രസിന്റെ ശില്പശാല നാളെ ചെറുതോണിയിൽ

author-image
സാബു മാത്യു
New Update

തൊടുപുഴ: കോൺഗ്രസ് അംഗങ്ങളായ ത്രിതല പഞ്ചായത്തു അംഗങ്ങൾക്ക് വേണ്ടി രാജീവ്ഗാന്ധി പഞ്ചായത്തീരാജ് സമിതിയുടെ നേതൃത്വത്തിൽ നാളെ (04 /01 /2020 )രാവിലെ പതിനൊന്നിന് ചെറുതോണി മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ ശില്പശാല നടത്തുമെന്ന് ഡി സി സി പത്രക്കുറിപ്പിൽ അറിയിച്ചു .

Advertisment

സമിതി ജില്ലാ ചെയർമാൻ സി കെ പ്രസാദ് അധ്യക്ഷത വഹിക്കുന്ന ശില്പശാല ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉത്ഘാടനം ചെയ്യും .

നേതാക്കളായ എ കെ മണി,ഇ എം ആഗസ്തി ,എം ടി തോമസ് ,ജോയി തോമസ് ,റോയി കെ പൗലോസ് ,അഡ്വ .എസ്.അശോകൻ ,പി പി സുലൈമാൻ റാവുത്തർ ,കൊച്ചുത്രേസ്യ പൗലോസ് ,എം കെ പുരുഷോത്തമൻ ,തുടങ്ങിയവർ പ്രസംഗിക്കും .

ഉച്ചകഴിഞ്ഞു മൂന്നിന് സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം പി ഉത്ഘാടനം ചെയ്യും .കില റിസോർസ് അംഗങ്ങളായ എം എം പീറ്റർ ,വർക്കി ജോസഫ് എന്നിവർ ക്ലാസ്സെടുക്കും

Advertisment