Advertisment

രാമനാപജപം: കേസെടുത്തത്‌ പിണറായി വിജയന്റെ ധാര്‍ഷ്‌ട്യം മൂലമെന്ന്‌ കോണ്‍ഗ്രസ്സ്‌

author-image
സാബു മാത്യു
New Update

വണ്ണപ്പുറം:  ശബരിമല വിശ്വാസികളുടെ നിലപാടുകള്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ സംസ്ഥാനത്തെമ്പാടും രാമനാമജപവും അയ്യപ്പനാമജപവും നടത്തിയ ഭക്തര്‍ക്കെതിരെ കേസെടുത്തത്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്‌ട്യം മൂലമാണെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു.

Advertisment

വണ്ണപ്പുറം മണ്‌ഡലം കോണ്‍ഗ്രസ്സ്‌ ജനറല്‍ ബോഡിയോഗം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസവും ആചാരങ്ങളും പൗരാവകാശങ്ങളാണെന്ന്‌ സര്‍ക്കാര്‍ മറക്കരുത്‌. എന്‍.എസ്‌.എസ്‌. പോലെയുള്ള സാമൂഹ്യ പരിഷ്‌കരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ രാമനാമജപയാത്ര ഗതാഗതം പോലും തടസ്സപ്പെടുത്താതെ തികച്ചും സമാധാനപരമായാണ്‌ നടന്നത്‌.

വിശ്വാസികളുടെ ഹൃദയവികാരങ്ങളെ അടിച്ചമര്‍ത്തുന്നത്‌ ഒരു ഭരണാധികാരിക്കും ചേര്‍ന്ന നടപടിയല്ലെന്നെന്ന്‌ അദ്ദേഹം പറഞ്ഞു. മുന്‍ മണ്‌ഡലം പ്രസിഡന്റ്‌ പി.എസ്‌. സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പുതിയ പ്രസിഡന്റായി സജി കണ്ണമ്പുഴ ചുമതലയേറ്റു.

മുന്‍ ഡി സി സി പ്രസിഡന്റ്‌ റോയി കെ പൗലോസ്‌, അഡ്വ. എസ്‌. അശോകന്‍, ഡീന്‍ കുര്യാക്കോസ്‌, സി പി മാത്യു, ഡോ. മാത്യു കുഴല്‍നാടന്‍, കെ.പി.വര്‍ഗീസ്‌, ഇന്ദു സുധാകരന്‍, ജോസ്‌ അഗസ്റ്റിന്‍, എ.എം. ദേവസ്യ, ഷൈനി അഗസ്റ്റിന്‍, ലിസ്സി ജോസ്‌, അഡ്വ. ആല്‍ബര്‍ട്‌ ജോസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment