Advertisment

അധിക നികുതിയ്‌ക്കെതിരെ 26-ന്‌ കോണ്‍ഗ്രസ്സ്‌ വില്ലേജോഫീസ്‌ ധര്‍ണ്ണ നടത്തും

author-image
സാബു മാത്യു
New Update

ഇടുക്കി:  ബജറ്റിലെ നികുതി ഭീകരതയ്‌ക്കെതിരെ ഫെബ്രു. 26-ന്‌ കെ.പി.സി.സി. ആഹ്വാനപ്രകാരം സംസ്ഥാനത്തെ വില്ലേജോഫീസുകള്‍ക്കു മുമ്പില്‍ ധര്‍ണ്ണ നടത്താന്‍ തീരുമാനിച്ച പ്രകാരം ഇടുക്കി ജില്ലയിലെ മുഴുവന്‍ വില്ലേജോഫീസുകള്‍ക്കു മുമ്പിലും കോണ്‍ഗ്രസ്സ്‌ മണ്‌ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൂട്ടധര്‍ണ്ണ നടത്തുമെന്ന്‌ ഡി.സി.സി. പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

Advertisment

പതിറ്റാണ്ടുകളായി സൗജന്യമായി ലഭിച്ചിരുന്ന സേവനങ്ങള്‍ക്കാണ്‌ കനത്ത ഫീസ്‌ സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്‌.

ഭൂമിയുടെ ന്യായവില വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കുക, വില്ലേജോഫീസുകളിലെ ലൊക്കേഷന്‍ മാപ്പ്‌, തണ്ടപ്പേര്‍ പകര്‍പ്പ്‌, പോക്കുവരവ്‌ തുടങ്ങിയവയ്‌ക്കെല്ലാം കടുത്ത ഫീസ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ ഉന്നയിച്ചിരിക്കുന്നത്‌.

ഇടുക്കിജില്ലയില്‍ കര്‍ഷക ആത്മഹത്യകള്‍ 13 എണ്ണം കഴിഞ്ഞ സാഹചര്യത്തില്‍ ബാങ്കുകളുടെയും മറ്റ ധനകാര്യ സ്ഥാപനങ്ങളുടെയും ജപ്‌തി ഭീഷണി അവസാനിപ്പിക്കണമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.

Advertisment