മണ്‌ഡലം കോണ്‍ഗ്രസ്സ്‌ പ്രസിഡന്റുമാരെ നിയമിച്ചു

സാബു മാത്യു
Thursday, October 11, 2018

തൊടുപുഴ:  കോണ്‍ഗ്രസ്സ്‌ (ഐ) മണ്‌ഡലം പ്രസിഡന്റുമാരായി ബേബി തോമസ്‌ (കരിമണ്ണൂര്‍), ബി.സജയകുമാര്‍ (മണക്കാട്‌), ഫ്രാന്‍സിസ്‌ ജോണ്‍ (ആലക്കോട്‌), കെ.രാജേഷ്‌ (മുട്ടം), സജി എബ്രഹാം (വണ്ണപ്പുറം), ജിജോ ജോസഫ്‌ (മുള്ളരിങ്ങാട്‌), ഇ.ഡി.ജെയിംസ്‌ (വാഗമണ്‍), അജിത്‌ ദിവാകരന്‍ (ഏലപ്പാറ), പി.നിക്‌സണ്‍ (ഉപ്പുതറ), കെ. ഉദയകുമാര്‍ (വണ്ടിപ്പെരിയാര്‍), റ്റി. വര്‍ഗീസ്‌ (വാളാര്‍ഡി), സന്തോഷ്‌ കൊള്ളിക്കൊളവില്‍ (കാമാക്ഷി), റോയി ജോസഫ്‌ (വാഴത്തോപ്പ്‌), തോമസ്‌ മൈക്കിള്‍ (കട്ടപ്പന), ബേബി അഞ്ചേരി (ഇരുമ്പുപാലം), വി.എന്‍.മാരിയപ്പന്‍ (വട്ടവട), ബോസ്‌ പുത്തയത്ത്‌ (രാജകുമാരി), കെ.കെ.മോഹനന്‍ (ശാന്തമ്പാറ), ജോയി വയലിപ്പറമ്പില്‍ (ഉടുമ്പന്‍ചോല), ജെയിംസ്‌ എബ്രാഹം (കോടിക്കുളം), എന്നിവരെ കെ പി സി സിയുടെ അംഗീകാരത്തോടെ നിയമിച്ചതായി ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

ജില്ലയിലെ കോണ്‍ഗ്രസ്സ്‌ പുനസംഘടന സംബന്ധിച്ച ആദ്യ പട്ടികയാണ്‌ ഇറങ്ങിയത്‌. ശേഷിക്കുന്ന മണ്‌ഡലം പ്രസിഡന്റുമാര്‍, ഡി സി സി മെമ്പര്‍മാര്‍, ബ്ലോക്ക്‌ ഭാരവാഹികള്‍, മണ്‌ഡലം ഭാരവാഹികള്‍ എന്നിവരുടെ പട്ടികയും ഉടന്‍ കെ പി സി സിയ്‌ക്ക്‌ സമര്‍പ്പിച്ച്‌ അനുമതി വാങ്ങുമെന്നും ഡി സി സി പ്രസിഡന്റ്‌ അറിയിച്ചു.

×