Advertisment

കേരള കോ ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ ഫ്രണ്ട്‌ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷന്‍ നടത്തി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  തൊടുപുഴ താലൂക്ക്‌ കോ ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി ഭരണസമിതി തെരഞ്ഞെടുപ്പിലേയ്‌ക്ക്‌ മത്സരിക്കുന്ന കേരള കോ ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ ഫ്രണ്ട്‌ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷന്‍ ഉപാസന ഓഡിറ്റോറിയത്തില്‍ നടന്നു.

Advertisment

എംപ്ലോയീസ്‌ ഫ്രണ്ട്‌ മുന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജേക്കബ്ബ്‌ പോള്‍ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം തചെയ്‌തു. താലൂക്ക്‌ പ്രസിഡന്റ്‌ കെ.എസ്‌. സജികുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ സണ്ണി മാത്യു, സാജു ചെമ്പരത്തി, മൈക്കിള്‍ ഫ്രാന്‍സിസ്‌, സി.ഡി.ജോളി, ജോര്‍ജ്‌ തോമസ്‌, തുടങ്ങിയവര്‍ പ്രസംഗിച്ചു.

എംപ്ലോയീസ്‌ ഫ്രണ്ട്‌ സ്ഥാനാര്‍ത്ഥികളായി തെക്കുംഭാഗം സര്‍വ്വീസ്‌ സഹകരണബാങ്കിലെ അനൂപ്‌ കെ.എല്‍. കോണിക്കല്‍, റബ്ബര്‍മാര്‍ക്കറ്റിംഗ്‌ സൊസൈറ്റിയിലെ ജയേഷ്‌കുമാര്‍ എസ്‌ ആറ്റുപുറത്ത്‌, ഇടുക്കി ചെറുകിട വ്യവസായ സഹകരണസംഘത്തിലെ ജിനോ ജോവച്ചന്‍ പാലിയക്കുന്നേല്‍, അറക്കുളം ഫാര്‍മേഴ്‌സ്‌ സര്‍വ്വീസ്‌ സഹകരണബാങ്കിലെ ജോഷി വി മാത്യു വട്ടമറ്റത്തില്‍, തുടങ്ങനാട്‌ സര്‍വ്വീസ്‌ സഹകരണബാങ്കിലെ ബെന്നി മാത്യു പെരുംപുഴപകുതിയില്‍, കുടയത്തൂര്‍ സര്‍വ്വീസ്‌ സഹകരണബാങ്കിലെ മൈക്കിള്‍ ഫ്രാന്‍സിസ്‌ പ്ലാത്തോട്ടത്തില്‍, വഴിത്തല സര്‍വ്വീസ്‌ സഹകരണബാങ്കിലെ റോഷന്‍ കുമാര്‍ കെ.പി കടവുങ്കല്‍, തൊടുപുഴ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ സിജോ പി.ജെ. പെരുമ്പിള്ളില്‍, വെള്ളിയാമറ്റം സര്‍വ്വീസ്‌ സഹകരണബാങ്കിലെ അരുണ്‍ തോമസ്‌ മാറാമറ്റത്തില്‍, വനിതാസംവരണവിഭാഗത്തില്‍ തൊടുപുഴ ടൗണ്‍ സര്‍വ്വീസ്‌ സഹകരണബാങ്കിലെ നൈസി ജെ മാറാട്ടില്‍കുന്നുംപുറത്ത്‌, കരിങ്കുന്നം സര്‍വ്വീസ്‌ സഹകരണബാങ്കിലെ ശ്രീജ കെ.പി. കളത്തില്‍, ഉടുമ്പന്നൂര്‍ സര്‍വ്വീസ്‌ സഹകരണബാങ്കിലെ ഷൈനി ടോം കള്ളിക്കാട്‌, എസ്‌.സി., എസ്‌.ടി. വിഭാഗത്തില്‍ ആലക്കോട്‌ സര്‍വ്വീസ്‌ സഹകരണബാങ്കിലെ അഭിജിത്‌ വി.ആര്‍.എന്നിവരാണ്‌ മത്സരിക്കുന്നത്‌.

പ്രാഥമിക കാര്‍ഷിക വികസന ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷന്റെ പിന്തുണയും ഈ പാനലിനുണ്ട്‌.

Advertisment