Advertisment

സി.എസ്‌.എസ്‌. വാര്‍ഷികവും ക്രിസ്‌തുമസ്സ്‌ സന്ദേശ റാലിയും വണ്ണപ്പുറത്ത്‌

author-image
സാബു മാത്യു
New Update

വണ്ണപ്പുറം:  ക്രിസ്‌ത്യന്‍ സര്‍വ്വീസ്‌ സൊസൈറ്റി വണ്ണപ്പുറം, കാളിയാര്‍ ഏരിയകളുടെ സംയുക്ത വാര്‍ഷികം 23-ന്‌ വണ്ണപ്പുറത്ത്‌ നടക്കും. 23-ന്‌ വൈകുന്നേരം കരോള്‍ സന്ദേശ റാലിയും തുടര്‍ന്ന്‌ അറ്റ്‌ലാന്റാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുയോഗത്തില്‍ വിവിധ നേതാക്കള്‍ പ്രസംഗിക്കും.

ബൈജു അഴികണ്ണിക്കല്‍ കണ്‍വീനറായി 21 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തില്‍ കാളിയാര്‍ ഏരിയ പ്രസിഡന്റ്‌ ജോബി ഇടത്തില്‍, വൈസ്‌ ചെയര്‍മാന്‍ സാലു മാത്യു മുഞ്ഞനാട്ട്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment