Advertisment

കോണ്‍ഗ്രസ്‌ ഫിനിക്‌സ്‌ പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന്‌ ഡിസിസി

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  ഭാരതത്തിന്റെ ഹൃദയഭൂമിയില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിലടക്കം തിരഞ്ഞെടുപ്പിലൂടെ നിര്‍ണ്ണായക വിജയങ്ങള്‍ നേടിയ കോണ്‍ഗ്രസ്‌ ഫിനിക്‌സ്‌ പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന്‌ ഡിസിസി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍.

കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സത്യത്തില്‍ അധിഷ്‌ഠിതമായ പൊതുപ്രവര്‍ത്തനത്തിനും പ്രധാനമന്ത്രിയുടെ വൈര്യനിര്യാതനമായ രാഷ്ട്രീയ പ്രചാരണത്തിനും എതിരായ ജനവിധിയാണ്‌ വ്യക്തമായത്‌.

രാഹുല്‍ ഗാന്ധിയുടെ രാജ്യത്തെ നയിക്കാനുള്ള പടയോട്ടത്തിന്റെ തുടക്കമാണ്‌ ഹിന്ദി ഹൃദയഭൂമിയില്‍ തുടക്കമിട്ടിരിക്കുന്നത്‌. ഉപതിരഞ്ഞെടുപ്പുകളിലെ വിജയം കേരളത്തിലെയും പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന്‌ കളമൊരുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Advertisment