Advertisment

ഡിസിസി നേതൃയോഗം നാളെ. ഉമ്മന്‍ചാണ്ടിക്ക്‌ സ്വീകരണം നല്‍കും

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ മലയോര കര്‍ഷകര്‍ ആഗ്രഹിച്ചതുപോലെ കര്‍ഷകര്‍ക്ക്‌ അനുകൂലമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഇ.എസ്‌.എ. നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിലേക്ക്‌ എത്തിക്കുകയും ചെയ്‌ത മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതിയംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിക്ക്‌ വമ്പിച്ച സ്വീകരണം നല്‍കുമെന്ന്‌ ഡിസിസി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

ഡിസംബര്‍ 20ന്‌ ഉച്ചകഴിഞ്ഞ്‌ 3.30ന്‌ കട്ടപ്പനയിലാണ്‌ ഡിസിസി ആഭിമുഖ്യത്തില്‍ വമ്പിച്ച കര്‍ഷക സമ്മേളനം നടത്തുന്നത്‌. സ്വീകരണ സമ്മേളനം പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി നാളെ രാവിലെ 11 മണിക്ക്‌ ഇടുക്കി ഡിസിസി ഓഫീസില്‍ നേതൃയോഗം ചേരും. 16ന്‌ ജില്ലയിലെ പത്ത്‌ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ ജനറല്‍ ബോഡി യോഗങ്ങളും 17ന്‌ എല്ലാ മണ്ഡലം കോണ്‍ഗ്രസ്‌ ജനറല്‍ ബോഡി യോഗങ്ങളും ചേരും.

Advertisment