റോസമ്മ ചാക്കോയുടെ നിര്യാണത്തില്‍ ഇടുക്കി ഡിസിസി അനുശോചനം രേഖപ്പെടുത്തി

സാബു മാത്യു
Thursday, March 14, 2019

തൊടുപുഴ: മുന്‍ ഇടുക്കി എം.എല്‍.എ.യും പ്രമുഖ കോണ്‍ഗ്രസ്സ്‌ നേതാവുമായിരുന്ന റോസമ്മ ചാക്കോയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍.

ഇടുക്കി നിയോജകമണ്‌ഡലത്തിന്റെയും ജില്ലയുടെയും പുരോഗതിയില്‍ ശ്രദ്ധേയമായ ചുവടുവയ്‌പ്പാണ്‌ റോസമ്മ ചാക്കോ നടത്തിയത്‌. ഇടുക്കി ജില്ലയില്‍ നിരവധി വ്യക്തബന്ധങ്ങളാണ്‌ അവര്‍ക്കുണ്ടായിരുന്നതെന്നും കോണ്‍ഗ്രസ്സിന്‌ നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു അവരുടെതെന്നും അദ്ദേഹം പറഞ്ഞു.

×