Advertisment

അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ട്‌ ജനവികാരം മാനിക്കുന്നതെന്ന്‌ ഡി സി സി

author-image
സാബു മാത്യു
New Update

തൊടുപുഴ:  മഹാപ്രളയത്തില്‍ സര്‍ക്കാര്‍ ഡാമുകള്‍ കൈകാര്യം ചെയ്‌ത രീതി ഫലപ്രദമായില്ലെന്നും ദുരന്തം ഡാം തുറന്നുവിട്ടതിലെ വീഴ്‌ചയാണെന്നുമുള്ള അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ട്‌ ദുരന്തം ഏറ്റുവാങ്ങിയ ജനവികാരം മാനിക്കുന്നതാണെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍.

Advertisment

publive-image

ഇതുസംബന്ധിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന അമിക്കസ്‌ ക്യൂറിയുടെ നിലപാട്‌ സ്വാഗതം ചെയ്യുന്നു. കെ.എസ്‌.ഇ.ബി.യുടെ ലാഭക്കൊതിയാണ്‌ 500-ഓളം പ്രളയബാധിതര്‍ക്ക്‌ ജീവന്‍ നഷ്‌ടമാക്കിയത്‌.

സംസ്ഥാന സര്‍ക്കാരിന്റെ ഡാം മാനേജ്‌മെന്റ്‌ മികവിനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ്‌ അമിക്കസ്‌ ക്യൂറിയുടെ തീരുമാനം. സ്വയം വരുത്തിവച്ച മനുഷ്യനിര്‍മ്മിത ദുരന്തത്തെപ്പറ്റി ചോദിച്ചപ്പോള്‍ രോഷപ്രകടനം നടത്തിയ വൈദ്യുതി മന്ത്രി ജനാധിപത്യത്തിന്‌ അപമാനമാണ്‌.

നീല, ഓറഞ്ച്‌, ചുമപ്പ്‌ മുന്നറിയിപ്പുകള്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട മാനദണ്‌ഡങ്ങള്‍ പുതുക്കി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമിക്കസ്‌ ക്യൂറിക്ക്‌ സാങ്കേതിക പരിജ്ഞാനമില്ലെന്ന്‌ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വൈദ്യുതിമന്ത്രിയുടെ പരിജ്ഞാനം വിലയിരുത്തുമോ എന്ന്‌ അദ്ദേഹം ചോദിച്ചു.

ഇടുക്കിജില്ലയില്‍ ഡാം തുറന്നുവിട്ടുണ്ടായ ദുരിതബാധിതര്‍ക്ക്‌ പ്രത്യേക ധനസഹായം കെ.എസ്‌.ഇ.ബിയില്‍ നിന്നും നല്‍കാന്‍ തയ്യാരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം ഡി സി സിയില്‍ ചേര്‍ന്ന പാര്‍ലമെന്റ്‌ തല പബ്ലിസിറ്റി കമ്മിറ്റിയുടെ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment