Advertisment

പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കുന്നതിനെതിരെ പരാതി നല്‍കിയെന്ന്‌ ഇടുക്കി ഡി സി സി

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഇടുക്കി പാര്‍ലമെന്റ്‌ മണ്‌ഡലത്തില്‍ ഡീന്‍ കുര്യാക്കോസിന്റെ പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കുന്ന പ്രവണതയ്‌ക്കെതിരെ ജില്ലാ കളക്‌ടര്‍ക്ക്‌ പരാതി നല്‍കിയതായി ചീഫ്‌ ഇലക്ഷന്‍ ഏജന്റും ഡി സി സി പ്രസിഡന്റുമായ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

Advertisment

നിരവധി പ്രദേശങ്ങളിലെ പോലീസ്‌ സ്റ്റേഷനുകളില്‍ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടി സ്വീകരിച്ചില്ല. തുണി ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയാണ്‌ സി പി എം നേതൃത്വത്തില്‍ നശിപ്പിച്ചു കളഞ്ഞതെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

നിരവധി വ്യാപാരസ്ഥാപനങ്ങളിലെ സി.സി. ടി.വി. ക്യാമറകള്‍ പരിശോധിക്കണമെന്ന്‌ പരാതികളില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതൊന്നും പരിശോധിച്ച്‌ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല. ഉച്ചഭാഷിണിയിലൂടെ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയിലൂടെയുള്ള അപവാദപ്രചരണങ്ങളും നടത്തുന്നതായും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്‌.

തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥര്‍ എല്‍.ഡി.എഫിന്റെ പ്രചാരണ സാമഗ്രികള്‍ നിലനിര്‍ത്തുന്നതായും യു ഡി എഫിന്റെ മാത്രം നശിപ്പിക്കുന്നതായും പരാതിയുണ്ട്‌.

Advertisment