Advertisment

സി പി എം അക്രമത്തിന്‌ മുതിരുന്നത്‌ അധികാരഹുങ്ക്‌ മൂലമെന്ന്‌ ഡി സി സി

author-image
സാബു മാത്യു
New Update

തൊടുപുഴ:  അടിമാലി ബ്ലോക്ക്‌ കോണ്‍ഗ്രസ്സ്‌ കമ്മിറ്റി ഓഫീസ്‌ അതിക്രമവും ബ്ലോക്ക്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ തോമസിനെ ആക്രമിച്ചതുമെല്ലാം സി പി എമ്മിന്റെ അധികാരഹുങ്ക്‌ മൂലമാണെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍. അക്രമികളെ പാര്‍ട്ടി കയറൂരി വിട്ടിരിക്കുകയാണ്‌.

Advertisment

അക്രമങ്ങളെ നിയന്ത്രിക്കേണ്ട പോലീസ്‌ സി പി എമ്മിന്‌ ഒത്താശ നല്‍കി കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിന്‌ കൂട്ടുനില്‍ക്കുകയാണ്‌. രണ്ടു ദിവസം മുമ്പ്‌ നടന്ന അക്രമത്തില്‍ ഗുരുതരമായി തലയ്‌ക്ക്‌ പരിക്കേറ്റ കെ.എസ്‌. മൊയ്‌തുവെന്ന കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകന്റെ മൊഴിപ്രകാരം സി പി എം കാര്‍ക്കെതിരെ സമയത്ത്‌ കേസെടുത്ത്‌ കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കില്‍ വീണ്ടും അക്രമം ഉണ്ടാവില്ലായിരുന്നു.

അചിമാലി മേഖലയില്‍ കോണ്‍ഗ്രസ്സ്‌ നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടുന്നത്‌ സി പി എം നിര്‍ത്തിയില്ലെങ്കില്‍ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും ജില്ലയിലുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ നാളെ (15.09.2018) വൈകിട്ട്‌ എല്ലാ നിയോജകമണ്‌ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Advertisment