Advertisment

വനം വകുപ്പിന്റെ നിലപാട് തിരുത്തണമെന്ന് ഡി.സി.സി.

author-image
സാബു മാത്യു
New Update

തൊടുപുഴ:  മരം ഓടിഞ്ഞു വീണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇടുക്കിയില്‍ 20 -ാം ളം പേരാണ് മരണപ്പെട്ടത്. വനം വകുപ്പിന്റെ തെറ്റായ നയം മൂലമാണ് ഇത്തരം ദാരുണമായ സംഭവങ്ങള്‍ നടക്കുന്നതെന്ന് ഡി.സി.സി. പ്രസിഡന്റെ ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു.

Advertisment

കാലപ്പഴക്കം ചെന്നതും ദ്രവിച്ചതുമായ മരങ്ങളാണ് ഇത്തരത്തില്‍ കടപുഴകി വീഴുന്നത്. ഇത്തരം മരങ്ങള്‍ മുറിക്കാന്‍ വനം വകുപ്പ് അനുമതി കൊടുത്തിരുന്നുവെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. മനുഷ്യജീവന് വില കല്‍പ്പിക്കാതെ മുടന്തന്‍ നിയമങ്ങളുമായി വനം വകുപ്പ് കടുംപിടുത്തം പിടിക്കുകയാണ്.

കാലവര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ ശാസ്താനടയിലെ പളനിസ്വാമിയുടെ ഭാര്യ സരസ്വതി, പട്ടിക്കാട് കല്ലുങ്കല്‍ സിബി എന്നിവര്‍ ഇത്തരം പാഴ്മരങ്ങള്‍ തലയില്‍ വീണാണ് മരണപ്പെട്ടത്. തോട്ടം തൊഴിലാളികള്‍ അടക്കം ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ ഒരു മുന്നറിയിപ്പ് സംവിധാനങ്ങളും നിലവിലില്ല.

ഇങ്ങനെ മരണപ്പെട്ടാല്‍ വനം വകുപ്പിന്റെ നഷ്ടപരിഹാരം പോലും നിലവിലെ സാഹചര്യത്തില്‍ ലഭ്യമാകില്ല. ഇത് മനുഷ്യത്ത രഹിതമാണ്, തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന തുക പോലും അപര്യാപ്തമാണ്, വനം വകുപ്പിന്റെ ഭാഗത്ത് നിരുത്തരവാതപരമായ സമീപനം മാറ്റിയില്ലായെങ്കില്‍ ശക്തമായ ജനകീയ സമരത്തിന് തുടക്കം കുറിക്കുമെന്നും, നിലവില്‍ മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വനം വകുപ്പ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

അപകടകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന പാഴ്മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വനം മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് ഡി.സി.സി. കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment