Advertisment

സാലറി ചലഞ്ച്‌ : സി പി എം വ്യക്തികളെ വെല്ലുവിളിക്കുന്നു - ഡി സി സി

author-image
സാബു മാത്യു
New Update

തൊടുപുഴ:  മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരെ സി പി എം പ്രാദേശിക നേതാക്കള്‍ വെല്ലുവിളിക്കുകയാണെന്നും ജില്ലയില്‍ വകുപ്പു മേധാവികള്‍ ഇവര്‍ക്ക്‌ ഒത്താശ ചെയ്യുകയാണെന്നും ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു. പങ്കെടുക്കാത്തവരെ പരസ്യമായി അപമാനിക്കുവാനും നോട്ടപ്പുള്ളിക്കളാക്കാനുമുള്ള നീക്കമാണ്‌ സി പി എം നടത്തുന്നത്‌.

Advertisment

ജീവിത പ്രയാസങ്ങള്‍ മൂലം ശമ്പളം നല്‍കാന്‍ കഴിയാത്ത പോലീസുകാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക്‌ സംരക്ഷണം നല്‍കുമെന്നും ഇവരെ ഭീഷണിപ്പെടുത്തുന്ന വകുപ്പു മേധാവികള്‍ക്കെതിരെ സമരം നടത്തുമെന്നും ഡി സി സി പ്രസിഡന്റ്‌ പറഞ്ഞു.

സാഹചര്യവും താല്‍പ്പര്യവുമുള്ളവര്‍ സംഭാവന നല്‍കട്ടെയെന്ന ഹൈക്കോടതി വിധി കാറ്റില്‍ പറത്തിക്കൊണ്ടാണ്‌ സി പി എം ന്റെ ധാര്‍ഷ്‌ട്യം ജില്ലയിലെമ്പാടും അരങ്ങേറുന്നത്‌. പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിസഹകരണം പറഞ്ഞവരെ സംഘടിതമായി സി പി എം അനുകൂലികള്‍ ഒറ്റപ്പെടുത്തി അക്രമിക്കുകയാണ്‌.

 

Advertisment