Advertisment

ഏലക്കാ വിലക്കുറവ്‌: എം.പി. ഉറങ്ങുകയാണോയെന്ന്‌ ഡി സി സി

author-image
സാബു മാത്യു
New Update

തൊടുപുഴ:  കഴിഞ്ഞമാസം 27-ന്‌ 2227 രൂപ വിലയുണ്ടായിരുന്ന ഏലയ്‌ക്കാക്ക്‌ ഒന്നരയാഴ്‌ചയായി 1200-ല്‍ താഴെ വിലയായിട്ടും പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടാത്ത എം.പി. ജോയ്‌സ്‌ ജോര്‍ജ്‌ ഉറക്കത്തിലാണോയെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ ഇബ്രാഹിംകുട്ടി കല്ലാര്‍.

Advertisment

ഗ്വാട്ടിമാലയില്‍ ഏലക്കാ ഉത്‌പ്പാദനം വളരെ കുറഞ്ഞിട്ടും ഇവിടെ വില കൂടാത്തത്‌ വന്‍കിട കച്ചവടക്കാരുടെ ഗൂഢാലോചനയുടെ ഫലമാണ്‌. കഴിഞ്ഞ വര്‍ഷം 30000 ദശലക്ഷം ടണ്‍ ഏലക്ക ഉത്‌പ്പാദിപ്പിച്ച ഗ്വാട്ടിമാലയില്‍ ഉത്‌പ്പാദനം ഗണ്യമായി കുറഞ്ഞത്‌ ഇന്ത്യയ്‌ക്ക്‌ ഗുണകരമാകേണ്ടതായിരുന്നു.

ഈ പ്രതിസന്ധിയില്‍ സ്‌പൈസസ്‌ ബോര്‍ഡ്‌ ഇടപെടല്‍ അനിവാര്യമാണ്‌. ഉത്തരേന്ത്യന്‍ വിപണിയില്‍ ആഭ്യന്തര ഉത്‌പ്പാദനം വര്‍ദ്ധിപ്പിക്കാനും ഏലം ലേല കേന്ദ്രങ്ങളെ നിരീക്ഷിച്ചും വിലയില്‍ വന്ന ഗണ്യമായ കുറവ്‌ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണ്‌. സ്‌പൈസസ്‌ ബോര്‍ഡ്‌ കര്‍ഷകര്‍ക്ക്‌ ഒരു ബാധ്യതയായി മാറിയെന്നും കഴിഞ്ഞ 4 വര്‍ഷങ്ങളായി ഒരാനുകൂല്യങ്ങളും സ്‌പൈസസ്‌ ബോര്‍ഡില്‍ നിന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രളയക്കെടുതിയില്‍ 3112.2 ഹെക്‌ടര്‍ സ്ഥലത്തെ ഏലകൃഷി മാത്രമാണ്‌ പൂര്‍ണ്ണമാ#ിയി തകര്‍ന്നതെന്ന കൃഷിവകുപ്പിന്റെ കണ്ടെത്തല്‍ വസ്‌തുതകള്‍ക്ക്‌ നിരക്കാത്തതാണ്‌.

അഴുകല്‍ ബാധിച്ച ചെറുകിട കര്‍ഷകന്റെ തോട്ടങ്ങളെ ഈ കണക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കിയ ആയിരക്കണക്കിന്‌ കൃഷിക്കാരുടെ അപേക്ഷകളില്‍ ഫീല്‍ഡ്‌ വിസിറ്റ്‌ പോലും പൂര്‍ത്തിയാക്കാന്‍ കൃഷി വകുപ്പിന്‌ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

Advertisment