Advertisment

കോണ്‍ഗ്രസ്സ്‌ പദയാത്ര - ഡി സി സി നേതൃയോഗം നാളെ

author-image
സാബു മാത്യു
New Update

തൊടുപുഴ:  ശബരിമലയിലെ യുവതീപ്രവേശന വിധിക്കെതിരെ വര്‍ഗ്ഗീയതയെ തുരത്തൂ,വിശ്വാസികളെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ്സ്‌ തൊടുപുഴയില്‍ നിന്നും പത്തനംതിട്ടയിലേയ്‌ക്ക്‌ നടത്തുന്ന പദയാത്രയുടെ മുന്നോടിയായി ഡി സി സി നേതൃയോഗം നാളെ (26.10.2018) ഉച്ചകഴിഞ്ഞ്‌ 3-ന്‌ തൊടുപുഴ രാജീവ്‌ ഭവനില്‍ ചേരും.

ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അധ്യക്ഷത വഹിക്കും. മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പങ്കെടുക്കും.

Advertisment